video
play-sharp-fill
യുവതിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ ഫോണിൽ പകർത്തി; ശേഷം യുവതിയുടെ പേരിൽ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ നിർമ്മിച്ച് പ്രചരിപ്പിച്ചു; യുവാവ് പൊലീസിന്റെ പിടിയിൽ

യുവതിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ ഫോണിൽ പകർത്തി; ശേഷം യുവതിയുടെ പേരിൽ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ നിർമ്മിച്ച് പ്രചരിപ്പിച്ചു; യുവാവ് പൊലീസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ

കൊല്ലം: സാമൂഹ്യ മാധ്യമങ്ങൾ വഴി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആൾ പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര, പോർട്ട് റോഡ്, പടിഞ്ഞാറ്റേ കുരിശ്ശടി വീട്ടിൽ സേവ്യർ മകൻ എഡ്വിൻ (31) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.

യുവതിയോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും മറ്റും ഫോണിൽ സൂക്ഷിച്ചിരുന്ന ഇയാൾ പിന്നീട് ബന്ധം വഷളായപ്പോൾ യുവതിയുടെ പേരിൽ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ നിർമ്മിച്ച് അതിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തി വരവെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇയാൾ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. തുടർന്ന് ശക്തികുളങ്ങര പോലീസ് ഇൻസ്‌പെക്ടർ ഉദയകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യതു.