കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സ്പോര്‍ട്സ്‌ കൗൺസിൽ സമ്മർ കോച്ചിംഗ്‌ ക്യാമ്പ്‌ ആരംഭിച്ചു: മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.

Spread the love

കോട്ടയം: ജില്ലാ സ്പോര്‍ട്സ്‌ കയൺസിലിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തുന്ന സമ്മർ കോച്ചിംഗ്‌ ക്യാമ്പ്‌ കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സഹകരണ-തുറമുഖ- ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

കൗമാരത്തെയും ബാല്യത്തെയും ഏറ്റവും കൂടുതല്‍ വേട്ടയാടുന്ന മാരകമായ വസ്തുവാണ്‌ ലഹരിയെന്നും ഇതിനെതിരായുള്ള വലിയ ദൗത്യം ഏറ്റെടുക്കാന്‍ കായികരംഗത്തിന്‌ ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി പറഞ്ഞു.

26 ഇനങ്ങളിലായി മൂന്നൂറിലേറെ കുട്ടികളാണ്‌ ക്യാമ്പിന്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്ത്‌ വയസ്സിന്‌ മുകളിലുള്ളവര്‍ക്കായുള്ള ക്യാമ്പ്‌ ഏപ്രില്‍ 24 വരെയാണ്‌ നടക്കുന്നത്‌.

ക്യാമ്പില്‍ അത്ലറ്റിക്സ്, കളരിപ്പയറ്റ്‌, വോളിബോൾ, ബാസ്ക്കറ്റ്‌ ബോൾ, യോഗ, ഷട്ടിൽ ബാഡ്മിന്റൺ, ജൂഡോ, കബഡി, ബോഡി ബില്‍ഡിങ്ങ്‌, ആട്ടിയാ പാട്ടിയ, ഹോക്കി, റെസ്ലിങ് , സ്വിമ്മിങ്ങ്‌,

ബോൾ ബാഡ്മിന്റണ്‍, സെപക്‌ താക്രേ, ബേസ്‌ബോൾ, ഖോ-ഖോ, ത്രോബോള്‍, തായ്ക്കൊണ്ടോ, സോഫ്റ്റ്‌ ബോള്‍, ആം റെസ്ലിങ്, സൈക്ലിങ്ങ്‌, കരാട്ടെ, റോളര്‍ സ്കേറ്റിങ്ങ്‌, ടേബിള്‍ ടെന്നീസ്‌ എന്നീ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്ന കുട്ടികൾക്ക്‌ ജില്ലാ സ്പോര്‍ട്സ്‌ കൗൺസിലിൽ നിന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ നൽകും.