
തൃശൂർ: കരിക്കെന്ന വ്യാജേന സ്പിരിറ്റ് കടത്താൻ ശ്രമിച്ച സംഘം എക്‌സൈസ് പിടിയില്‍.
പ്രതികള്‍ 50 കന്നാസ് സ്പിരിറ്റാണ് പിക്കപ്പ് വാനില്‍ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത്. പാലിയേക്കര ടോള്‍പാസയ്‌ക്ക് സമീപം നടന്ന വാഹന പരിശോധനയാണ് പ്രതികള്‍ വലയിലാക്കാൻ കാരണം.
പാലക്കാട് സ്വദേശി ശ്രീകൃഷ്ണൻ, മധുര സ്വദേശി കറുപ്പുസ്വാമി എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്‌നാട്ടില്‍ നിന്നും എറണാകുളത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
35 ലിറ്റർ വീതമുള്ള 50 കന്നാസ് സ്പിരിറ്റാണ് പിടിച്ചതെന്ന് എക്‌സൈസ് അറിയിച്ചു. സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവറടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അസിസ്റ്റന്റ് കമ്മീഷണർ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.