
ദക്ഷിണേന്ത്യയിലാകെത്തന്നെ കണ്ടെയിനർ നീക്കത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വല്ലാർപാടം കണ്ടെയിനർ ടെർമിനല്‍.
എറണാകുളം : ചെന്നൈ ഉള്‍പ്പെടെയുള്ള 10 പ്രമുഖ ടെർമിനലുകളോട് മത്സരിച്ചാണ് ഈ നേട്ടമെന്ന് മന്ത്രി പി രാജീവ് പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. കേരളം വ്യാവസായിക രംഗത്തും ലോജിസ്റ്റിക്സ് രംഗത്തും കൈവരിക്കുന്ന വളർച്ച കൂടി ബോധ്യപ്പെടുത്തുകയാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.
യൂറോപ്യൻ രാജ്യങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമായിരുന്ന കയറ്റുമതി ഇപ്പോള്‍ അമേരിക്കൻ വൻകരയിലേക്കും ആഫ്രിക്കയിലേക്കുമുള്‍പ്പെടെ വ്യാപിക്കുകയാണ്.
ഈ കുതിപ്പ് ദക്ഷിണേന്ത്യയിലെ ലോജിസ്റ്റിക്സ് മേഖലയിലെ ഹബ്ബായി കൊച്ചിയെ മാറ്റാൻ കൂടി സഹായിക്കുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കുറിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0