ഭരണങ്ങാനത്തെ സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിനെതിരെ പരാതി; എ.ടി.എം കൗണ്ടർ പ്രവർത്തിക്കുന്നില്ലെന്നു പരാതിയുമായി നാട്ടുകാർ

തേർഡ് ഐ ബ്യൂറോ

പാലാ: ഭരണങ്ങാനത്തെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം കൗണ്ടർ പ്രവർത്തിക്കുന്നില്ലെന്നു പരാതി. എ.ടി.എം കൗണ്ടർ പ്രവർത്തിക്കാതിരിക്കുന്നതിനെ തുടർന്നു പ്രദേശവാസികൾ അടക്കമുള്ളവർക്കു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഭരണങ്ങാനത്ത് സൗത്ത് ഇന്ത്യൻ ബാങ്കിനോടു ചേർന്ന എ.ടി.എം കൗണ്ടറാണ് സ്ഥിരമായി പ്രവർത്തിക്കാത്തത്. ഈ എടിഎം കൗണ്ടറിനെയാണ് പ്രദേശവാസികളായ ആളുകൾ കൂടുതലായി ആശ്രയിക്കുന്നത്. പ്രദേശത്തെ ഏക എ.ടി.എം കൗണ്ടറുമാണ് ഇത്.

ഈ എ.ടി.എം കൗണ്ടറിൽ സ്ഥിരമായി പണമുണ്ടാകില്ലെന്നതാണ് പ്രധാന പരാതി. പലപ്പോഴും ഈ എ.ടി.എം കൗണ്ടർ സിസ്റ്റം എറർ എന്നു കാണിക്കുന്നതായും ഉപഭോക്താക്കൾ പരാതിപ്പെടുന്നു. ഈ എ.ടി.എം കൗണ്ടറിനെ ആശ്രയിക്കുന്ന നാട്ടുകാരാണ് ഇപ്പോൾ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. എ.ടി.എം കൗണ്ടർ അടിയന്തരമായി നവീകരിക്കുന്നതിനു അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.