video
play-sharp-fill
മകനല്ല, അച്ഛനാണ് നായകൻ; സൗബിൻ.

മകനല്ല, അച്ഛനാണ് നായകൻ; സൗബിൻ.

സ്വന്തം ലേഖകൻ

പറവ എന്ന ഒറ്റ സിനിമക്കൊണ്ട് സംവിധാനത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് സൗബിൻ സാഹിർ. എന്നും മലയാളികളെ അതിശയിപ്പിക്കുന്ന താരം രണ്ടാമത്തെ ചിത്രത്തിനായുള്ള പുറപ്പാടിലാണ് ഇപ്പോൾ. സൗബിൻ തന്റെ ആദ്യ ചിത്രമായ പറവ ദുൽഖർ സൽമാനെ വെച്ചാണ് ചിത്രീകരിച്ചത്. എന്നാൽ, ഇത്തവണ മകൻ ദുൽഖറിനു പകരം അച്ഛൻ മമ്മൂട്ടിയെ വെച്ചാണ് സൗബിന്റെ അടുത്ത ചിത്രം. സൂപ്പർസ്റ്റാർ മമ്മൂട്ടിയെ നായകനാക്കിയാണ് സൗബിൻ പുതിയ അങ്കത്തിനൊരുങ്ങുന്നത്. സംവിധായകൻ ആഷിഖ് അബുവാണ് നിർമിക്കുന്നതെന്നും താൻ അതിന്റെ സ്‌ക്രിപ്റ്റ് വർക്കിലാണെന്നും സൗബിൻ പ്രേക്ഷകരോട് പങ്കുവയ്ക്കുകയുണ്ടായി. അഞ്ച് വർഷം മുൻപാണ് ചിത്രത്തിന്റെ തിരക്കഥ ആരംഭിച്ചതെന്നും തിരക്കുകൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. സൗബിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നെസ്റ്റ് എന്ന ക്യാപ്ഷനോടെ മമ്മൂട്ടിയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവയ്ച്ചത് ഇതിനെ സൂചിപ്പിക്കുന്നു. മമ്മൂട്ടി ഇപ്പോൾ മാമാങ്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ്. അതുകഴിഞ്ഞ് സൗബിൻ ചിത്രം ആരംഭിക്കുമെന്നാണ് കരുതുന്നത്.