
കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിലാണ് പ്രവിശേച്ചിരിക്കുന്നത്. പതിവ് പരിശോധനകൾക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. നേത്ര ചികിത്സയ്ക്കായാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് വിവരം. ഡൽഹി 10 ജൻപഥിൽ ഇന്നലെ കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചർച്ചകളിലടക്കം അവർ ഭാഗമായെന്നാണ് ഡൽഹിയിൽ നിന്ന് ലഭിക്കുന്ന വിവരം.
സാദാരണ അണുബാധയ്ക്ക് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സ തേടാറുള്ളത്. എന്നാൽ ഇത്തവണ മേദാന്ത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നേത്ര ചികിത്സയ്ക്ക് ഒപ്പം ചില പരിശോധനകൾ കൂടി ഇവിടെ വെച്ച് നടത്തുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നേതാക്കൾ അറിയിക്കുന്നു.






