
പാലക്കാട്: ലെവല്‍ ക്രോസിംഗ് ഗേറ്റ് അടച്ചിട്ടിരിക്കുമ്പോള്‍ അത് ലംഘിച്ച് കടന്നുപോകുന്നവർക്കെതിരെ കർശന നടപടിയുമായി റെയില്‍വേ. പാലക്കാട് ഡിവിഷനില്‍ ലെവല്‍ ക്രോസിംഗ് ഗേറ്റ് മറികടന്ന ആറ് പേരുടെ ഡ്രൈവിംഗ് ലൈസൻസുകള്‍ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.
ഗേറ്റ് ലംഘിക്കുന്ന വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് താല്‍ക്കാലികമായോ സ്ഥിരമായോ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നല്‍കിയിരുന്നു. ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷാനിലാണ് ലെവല്‍ ക്രോസിംഗ് ഗേറ്റിലെ സുരക്ഷ നിയമ ലംഘനവും അശ്രദ്ധയും മൂലം ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത്.
2025 – 2026 വർഷങ്ങളില്‍ മാത്രം ഏകദേശം 79 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1989-ലെ റെയില്‍വേ നിയമപ്രകാരം അടഞ്ഞുകിടക്കുന്ന റെയില്‍വേ ഗേറ്റിന്റെ ചങ്ങലയോ തടസ്സമോ മാറ്റുന്നത് 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഗേറ്റ് തകർക്കുകയോ വാഹനം ഇടിച്ച് കേടുപാടുകള്‍ വരുത്തുകയോ ചെയ്താല്‍ 5 വർഷം വരെ തടവ് ലഭിക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group







