
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പിറന്നാൾ ദിനത്തിൽ സൈനികന് വീരമൃത്യു. മധ്യപ്രദേശിലെ സാത്ന ഗ്രാമത്തിലെ കൻവീർ സിങ്ങാണ് പിറന്നാൾ ദിനത്തിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. മകൻറെ 23ാം പിറന്നാളിന് ആശംസകൾ അറിയിക്കാൻ കുടുംബം തയാറായി നിൽക്കെയാണ് കൻവീർ സിങ്ങിൻറെ മരണവാർത്തയെത്തിയത്.
കൻവീറിൻറെ വിളിക്കായി കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് അദ്ദേഹത്തിൻറെ മേധാവിയുടെ സന്ദേശമായിരുന്നു. ഷോപിയാനിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൻവീർ സിങ് കൊല്ലപ്പെട്ടുവെന്നായിരുന്നു കുടുംബത്തെ സൈനിക ഉദ്യോഗസ്ഥർ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group