നടി ശോഭനയെ തേച്ചത് പ്രമുഖ നടൻ

നടി ശോഭനയെ തേച്ചത് പ്രമുഖ നടൻ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം : തെന്നിന്ത്യൻ സിനിമയുടെ താരറാണിയായി ഒരുകാലത്ത് തിളങ്ങിയ നടിയാണ് ശോഭന. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ ശോഭന നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുമായി ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചര്ച്ചയാകുന്നത് ശോഭന അവിവാഹിതയായി തുടരുന്നതിന്റെ കാരണമാണ്.

ഒരു മാധ്യമ പ്രവർത്തകന്റെ വാക്കുകളാണ് വീണ്ടും ചർച്ചയ്ക്ക് കാരണം. ശോഭനയ്ക്ക് മലയാളത്തിലെ പ്രമുഖ നടനുമായി ഉണ്ടായിരുന്ന പ്രണയമാണ് അവിവാഹിതയായി തുടരാൻ കാരണം. പലരുമായും ശോഭനയുടെ പേരുകൾ പറഞ്ഞുകേട്ടിരുന്നു. എന്നാൽ മലയാള സിനിമയിലെ വലിയൊരു നടനുമായിട്ടായിരുന്നു ശോഭനയുടെ പ്രണയം. അവർ ഒരുമിച്ചഭിനയിച്ച പല ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു.പക്ഷെ അയാൾ മറ്റൊരു വിവാഹം ചെയ്തതോടെ ശോഭന അവിവാഹിതയായി തുടരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹത്തെക്കുറിച്ചുള്ള ചിന്താഗതി മാറിയെന്നും ശോഭന അടുത്ത ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നുമുള്ള റിപ്പോർട്ടുകളും ഇടക്കാലത്ത് പ്രചരിച്ചിരുന്നു. 2010ൽ ശോഭന ഒരു കുഞ്ഞിനെ ദത്തെടുത്തു. അനന്തനാരായണി എന്ന പേരാണ് താരം മകൾക്ക് നൽകിയത്. ശോഭനയ്ക്കൊപ്പമുള്ള അനന്തനാരായണിയുടെ ചിത്രം ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.