video
play-sharp-fill

Thursday, May 22, 2025
HomeLocalKottayamഎസ്‌എൻസി ലാവലിൻ കേസില്‍ ഇന്ന് വാദമില്ല.: അന്തിമ വാദത്തിനായി ഇന്ന് ലിസ്റ്റു ചെയ്തിരുന്നെങ്കിലും പരിഗണിച്ചില്ല.

എസ്‌എൻസി ലാവലിൻ കേസില്‍ ഇന്ന് വാദമില്ല.: അന്തിമ വാദത്തിനായി ഇന്ന് ലിസ്റ്റു ചെയ്തിരുന്നെങ്കിലും പരിഗണിച്ചില്ല.

Spread the love

 

ഡൽഹി:എസ്‌എൻസി ലാവലിൻ കേസില്‍ ഇന്ന് വാദമില്ല.

കേസ് സുപ്രീം കോടതി അന്തിമ വാദത്തിനായി ഇന്ന് ലിസ്റ്റു ചെയ്തിരുന്നെങ്കിലും പരിഗണിച്ചില്ല.

113 ആം നമ്ബർ കേസായാണ് ലാവലിൻ കോടതിയില്‍ ലിസ്റ്റുചെയ്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കേസ് നമ്ബർ 101 ന്‍റെ വാദം നീണ്ടുപോയതിനാലാണ് ലാവലിൻ കേസ് പരിഗണനയ്ക്ക് എടുക്കാതിരുന്നത്. 101 ആം കേസിന്‍റെ വാദത്തിനു ശേഷം രണ്ടു കേസുകളില്‍ കൂടി വാദം കേട്ട ശേഷം കോടതി പരിയുകയായിരുന്നു.

ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ ഇന്ന് അന്തിമവാദം തുടങ്ങും എന്നായിരുന്നു വിവരം. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുകാനിരുന്നത്.

സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന കേസ്, ഫെബ്രുവരി ആറിനാണ് അവസാനമായി പരിഗണിച്ചത്. കേസ് ഇതുവരെ 30 തവണ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

പന്നിയാർ, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്‌എൻസി ലാവലിൻ കമ്ബനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

കേസില്‍ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ 2017ല്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments