Spread the love

എറണാകുളം: എറണാകുളത്തപ്പന്‍ അമ്പലത്തിന് സമീപത്തുള്ള മരത്തിലാണ് പെരുമ്പാമ്പിനെ ഇന്ന് രാവിലെയോടെ കണ്ടെത്തിയത്.

video
play-sharp-fill

എസ് സി/എസ് ടി മെന്‍സ് ഹോസ്റ്റലിന്റെ കോമ്ബൗണ്ടിനുള്ളിലെ മരമാണിത്. സംഭവത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി.

റോഡിലൂടെ നടന്നു പോയവരാണ് മരത്തിന് മുകളില്‍ ആദ്യം പാമ്പിനെ കണ്ടത്. തുടര്‍ന്ന് ഇവര്‍ സമീപത്തുള്ള കടക്കാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.
സാധാരണയായി പ്രദേശത്ത് പലപ്പോഴായി പെരുമ്പാമ്പിനെ കാണാറുണ്ടെന്നും എന്നാല്‍ ഇത്ര വലിയെ പെരുമ്പാമ്പിനെ കാണുന്നത് ആദ്യമായിട്ടാണെന്നുമാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. പെരുമ്പാമ്പ് എങ്ങനെയാണ് ഇവിടെ എത്തിയതെന്നതില്‍ വ്യക്തത വന്നിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group