play-sharp-fill
പഠിക്കാന്‍ ഇരുന്നാല്‍ ഉറക്കം വരുന്നതാണോ പ്രശ്‌നം? എന്നാല്‍ ഇനി വിഷമിക്കേണ്ട; തടയാന്‍ പത്ത് വഴികളിതാ…..

പഠിക്കാന്‍ ഇരുന്നാല്‍ ഉറക്കം വരുന്നതാണോ പ്രശ്‌നം? എന്നാല്‍ ഇനി വിഷമിക്കേണ്ട; തടയാന്‍ പത്ത് വഴികളിതാ…..

സ്വന്തം ലേഖിക

കോട്ടയം: പഠിക്കാനിരിക്കുമ്പോള്‍ അപ്പോള്‍ തന്നെ ഉറക്കം വരുന്നുവെന്ന പ്രശ്‌നം മിക്കവരെയും അലട്ടാറുണ്ട്.

പുസ്തകമെടുത്ത് വായിക്കാന്‍ തുടങ്ങുമ്പോഴേക്കും ഉറക്കം കണ്ണുകളെ പിടികൂടും. ആറ്റുനോറ്റ് പഠിക്കാനിരുന്ന കക്ഷി പിന്നെ സുഖനിദ്രയിലാകും. എന്നാല്‍ ഇനി വിഷമിക്കേണ്ട.. പഠിക്കാനിരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉറക്കം വരുന്നത് അകറ്റി നിര്‍ത്താം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. പഠിക്കാന്‍ വേണ്ടി ഇരിക്കുന്ന രീതി വളരെ പ്രധാനപ്പെട്ടതാണ്. ബെഡ്, സോഫ, തുടങ്ങി ഇരിക്കാന്‍ സുഖമുള്ള വസ്തുക്കളിലാണ് പഠിക്കാന്‍ ചെന്നിരിക്കുന്നതെങ്കില്‍ നിങ്ങള്‍ ഉറക്കത്തെ കൂടി ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. കംഫര്‍ട്ട് സോണില്‍ നിന്ന് മാറി ഇരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

2. തല താഴ്‌ത്തിയിരിക്കുന്നത് ഒഴിവാക്കുക. തലയുയര്‍ത്തി നേരെ പിടിച്ച്‌ പുസ്തകം വായിക്കാന്‍ ശ്രമിക്കുന്നത് ഉറക്കത്തെ അകറ്റി നിര്‍ത്തും. നിവര്‍ന്ന് ഇരിക്കാനും ശ്രദ്ധിക്കുക.

3. പഠിക്കാന്‍ ഇരിക്കുന്നതിന് മുൻപ് പ്ലാന്‍ ചെയ്യുക. ഈ സെഷനില്‍ എത്ര പാഠഭാഗങ്ങള്‍ പഠിച്ചുതീര്‍ക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിക്കുക. എത്ര നേരം ഇതിനായി വിനിയോഗിക്കണമെന്നും തീരുമാനിക്കുക. ശേഷം പഠനം ആരംഭിക്കുന്നത് ഉറക്കം വരുന്നത് തടയാന്‍ സഹായിക്കും.

4. ധാരാളം വെള്ളം കുടിക്കുക. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ ക്ഷീണം വരുന്നതാണ്. ധാരാളം വെള്ളം കുടിച്ച്‌ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂട്ടുന്നത് ഉറക്കച്ചടവിനെ അകറ്റും.

5. ഭക്ഷണം ശ്രദ്ധിക്കുക. ആരോഗ്യദായകമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, മുട്ട, മാംസം, മീന്‍ തുടങ്ങിയവ ഭക്ഷണ ക്രമീകരണത്തില്‍ ഉള്‍പ്പെടുത്തുക.

6. പഠിക്കാനുള്ളത് വെറുതെ വായിച്ച്‌ വിടാതെ പ്രധാന പോയിന്റുകള്‍ ഒരു പുസ്തകത്തില്‍ കുറിച്ചിടുക. ഓരോ വിഷയം വായിച്ച്‌ തീരുമ്പോഴും അതിന്റെ സംഗ്രഹം എഴുതാന്‍ ശ്രമിക്കുക.

7. വ്യത്യസ്ത രീതികളിലൂടെ പഠിക്കുക. ഒരേ രീതിയില്‍ തന്നെ മണിക്കൂറുകളോളം തുടര്‍ന്ന് പഠിച്ചാല്‍ പെട്ടെന്ന് മടുത്ത് പോകുന്നതാണ്. മാത്രവുമല്ല ഉറക്കവും വരും. ഇതൊഴിവാക്കാന്‍ ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും പഠന രീതി മാറ്റുക. ഉദാഹരണമായി പ്രധാന പോയിന്റുകള്‍ ഹൈലൈറ്റ് ചെയ്ത് പഠിക്കുന്നതാണ് ആദ്യ രീതിയെങ്കില്‍ അല്‍പ സമയം കഴിഞ്ഞാല്‍ എഴുതി പഠിക്കാവുന്നതാണ്.

8. പഠിക്കാനിരിക്കുന്നതിന് മുൻപ് വ്യായാമം ചെയ്യുക. ഇത് നിങ്ങളെ ഉണര്‍ന്നിരിക്കാന്‍ കൂടുതല്‍ സഹായിക്കും. ശ്രദ്ധ കേന്ദ്രീകരിക്കാനും ഗുണം ചെയ്യും.

9. പകല്‍ പഠിക്കാനിരിക്കുന്നതിനിടയില്‍ പത്ത് മിനിറ്റ് കിടന്നുറങ്ങുന്നത് നല്ലതാണ്. ഇത് കൂടുതല്‍ ഉണര്‍ന്ന് പഠിക്കാന്‍ സഹായിക്കും. ഉച്ചയ്‌ക്ക് 12.30നും രണ്ട് മണിക്കും ഇടയില്‍ ഉറങ്ങുന്നതാണ് കൂടുതല്‍ നല്ലത്. പരമാവധി 15 മിനിറ്റ് ഉറങ്ങിയതിന് ശേഷം വീണ്ടും പഠിക്കാനിരുന്നാല്‍ ഓര്‍മ്മശക്തി കൂട്ടാന്‍ ഉള്‍പ്പെടെ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

10. വരികള്‍ക്ക് അടിയില്‍ കൈവിരലോ പേനയോ വച്ച്‌ വായിക്കുന്ന രീതി നല്ലതാണ്. ഇത് ശ്രദ്ധ കേന്ദ്രീകരിക്കാനും ഉറക്കം വരുന്നത് തടയാനും സഹായിക്കുന്നു.