വെളുപ്പിനെ ഞെട്ടിയെഴുന്നേൽക്കാറുണ്ടോ? എങ്കിൽ കരൾ ഒന്ന് പരിശോധിച്ചാട്ടെ.
വെളുപ്പിന് ഒരു മണിക്കും 4 മണിക്കും ഇടയിൽ ഉറക്കം ഞെട്ടി എഴുന്നേൽക്കുന്നവരാണോ നിങ്ങൾ ? കരളിൻറെ ആരോഗ്യം പരിശോധിക്കാൻ സമയമായി എന്നാണ് അർത്ഥമെന്ന് ജേർണൽ ഓഫ് നേച്ചർ ആൻഡ് സയൻസ് സ്ലിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം മുന്നറിയിപ്പ് നൽകുന്നത്.
കരളിൽ കൊഴുപ്പ് അടിയുന്ന ഫാറ്റി ലിവർ ഡിസീസ് പോലുള്ള രോഗങ്ങളുടെ സൂചനയാണ് ഉറക്കത്തിൽ ഉണ്ടാകുന്ന തടസ്സങ്ങൾ എന്ന് റേറ്റീവ് ഫംഗ്ഷണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോക്ടർ ബ്രിയാൻ ലൺ എഴുതിയ ലേഖനം ചൂണ്ടിക്കാണിക്കുന്നു ‘
വെളുപ്പിനെ ഒരുമണിക്കും മൂന്നുമണിക്കും ഇടയിലുള്ള സമയത്താണ് കരൾ ശരീരത്തിൽ ശുദ്ധീകരിക്കുന്ന കഠിനമായ ജോലിയിൽ ഏർപ്പെടുന്നതെന്ന് ഡോക്ടർ ലൺ പറയുന്നു
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരളിൽ കൊഴുപ്പ് അടിയുന്നതോടുകൂടി ഇതിൻറെ പ്രവർത്തനം മന്ദീഭവിക്കുകയും ശരീരത്തെ വിഷ മുക്തമാക്കുന്ന ജോലിക്കായി കൂടുതൽ ഊർജ്ജം ചെലവിടേണ്ടി വരികയും ചെയ്യുന്നു. ഇത്തരത്തിൽ അധിക ഊർജ്ജം ശരീരം വിനിയോഗിക്കുമ്പോൾ ഇത് നാഡീവ്യൂഹ സംവിധാനത്തെ ഉത്തേജിപ്പിച്ച് ഉറക്കം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കുന്നതായി ലേഖനം കൂട്ടിച്ചേർക്കുന്നു .
ഉറക്കമില്ലായ്മ, ഉറക്കത്തിന് നിലവാരമില്ലായ്മ, പകൽ ഉറക്കംതൂങ്ങൽ, കാലുകൾ എപ്പോഴും ആട്ടി കൊണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന റെസ്റ്റ്ലസ് ലെഗ് സിൻഡ്രോം എന്നിവയും കരൾ രോഗികളിൽ കാണപ്പെടാറുണ്ട്
അമിതഭാരം ,ടൈപ്പ് ടു പ്രമേഹം,രക്തത്തിലെ ഉയർന്ന ഡ്രൈ ഗ്ലിസറൈഡ് തോത് , തൈറോയ്ഡ് പ്രശ്നം എന്നിവയെല്ലാം കരൾ രോഗത്തിന് സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
പഴങ്ങൾ, പച്ചക്കറികൾ ഉയർന്നതോതിൽ ഫൈബറടങ്ങിയ പയർവർഗ്ഗങ്ങൾ പച്ചിലകൾ ഗ്രേഡുകൾ എന്നിവയെല്ലാം കരൾ രോഗികൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതാണ് .