അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്ത സഹോദരിമാരെ യുവാവ് നടുറോഡില്‍ വച്ച് മര്‍ദ്ദിച്ച സംഭവം; പ്രതിയുടെ കാർ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
പാണമ്പ്ര: യുവതികളെ കയ്യേറ്റം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ വാഹനം പിടികൂടി.
പ്രതിയായ സി.എച്ച്.ഇബ്രാഹിം ഷബീറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയെന്ന് തേഞ്ഞിപ്പലം സിഐ വ്യക്തമാക്കി. വാഹനം ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് സിഐ എന്‍ ബി ഷൈജു അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്ത സഹോദരിമാരെ യുവാവ് നടുറോഡില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും തേഞ്ഞിപ്പലം പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് നേരത്തെ ലഭ്യമായിട്ടുണ്ടെന്നും കേസ് ഒതുക്കി തീര്‍ക്കുന്നതിന്റെ ഭാഗമായി പൊലീസ് മനപൂര്‍വ്വം ദൃശ്യങ്ങള്‍ പുറത്തു വിടാതെ സൂക്ഷിച്ചതാണെന്നുമുള്ള ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
Third Eye News Live
0