കോട്ടയം: നിപ ബാധിതയായി ജീവൻ വെടിഞ്ഞ സിസ്‌റ്റർ ലിനി പുതുശ്ശേരി അനുസ്‌മരണം കേരള ഗവ. നഴ്‌സസ് അസോസിയേഷൻ (കെജി എൻഎ) ലിനി പുതുശ്ശേരി ചാരിറ്റബിൾ ട്രസ്‌റ്റ് കോട്ടയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.
ജില്ലാ ജനറൽ ആശുപത്രിയിൽ നടന്ന പരിപാടി പി രാഘവൻ പഠനകേന്ദ്രം ചെയർമാൻ ബി ശശികുമാർ ഉദ്‌ഘാടനം ചെയ്‌തു. കെജിഎൻഎ ജില്ലാ പ്രസിഡന്റ് എം രാജശ്രീ അധ്യക്ഷയായി.
കെജിഎൻഎ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ആർ രാജു, ജില്ലാ സെക്രട്ടറി ടി കെ സഫ്‌ത്തർ, ജില്ലാ ട്രഷറർ എം എസ് ബീന, ജില്ലാ ജോ.സെക്രട്ടറിമാരായ പി പാപ്പ, ജോബി സെ ബാസ്‌റ്റ്യൻ, പി ഡി മിനിമോൾ, ഏരിയാ സെക്രട്ടറി എം കെ അനി തകുമാരി, കെജിഎസ്‌എൻഎ ജിഎച്ച് യൂണിറ്റ് സെക്രട്ടറി സാവിയോ ബെന്നി എന്നിവർ സംസാരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിപാടിക്ക് മുന്നോടിയായി സിസ്‌റ്റർ ലിനിയുടെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്‌പാർച്ച നയും ദീപം തെളിയിയ്‌ക്കലും നടന്നു. തുടർന്ന് പാലിയേറ്റീവ് വാർ ഡിലെ രോഗികൾക്കുള്ള സഹായവിതരണവും നടത്തി.