
ലക്നൗ: ഓണ്‍ലൈൻ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിനെ തുടർന്ന് സഹോദരങ്ങൾ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം.
12ഉം14ഉം16ഉം വയസുളള പാഖി, പ്രാചി, വിഷിക എന്നീ സഹോദരിമാരാണ് മരിച്ചത്. കൊവിഡ് കാലത്തിന് ശേഷം ഇവര്‍ ഓണ്‍ലൈൻ ഗെയിമിന് പൂര്‍ണമായും അടിമകളായിരുന്നു കുട്ടികള്‍. മൂന്നുപേരും എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്ത് ശീലമുള്ളവരാണ്. ഇവര്‍ കൃത്യമായി സ്കൂളില്‍ പോയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.
കെട്ടിടത്തിന്റെ 9ാം നിലയില്‍ നിന്നാണ് ഇവർ താഴേക്ക് ചാടിയത്. കുട്ടികള്‍ ഗെയിമിന് അടിമകളെന്ന് ഇവരുടെ പിതാവും വ്യക്തമാക്കുന്നു. ഗെയിം തങ്ങളുടെ ജീവിതമാണെന്നും അതില്ലാതെ പറ്റില്ലെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. കുട്ടികള്‍ തന്നോട് അങ്ങനെ പറഞ്ഞെന്നും അച്ഛൻ പറയുന്നു. പ്രാഥമിക പരിശോധനയുടെ ഭാഗമായി കെട്ടിടത്തിലെ മറ്റ് അന്തേവാസികളോട് പൊലീസ് വിവരങ്ങള്‍ തേടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലര്‍ച്ചെ 2 മണിയോടെ വലിയ ശബ്ദം കേട്ടുവെന്നും വന്ന് നോക്കിയപ്പോള്‍ മൂന്ന് കുട്ടികളും ഗുരുതരമായി പരിക്കേറ്റ് നിലത്ത് വീണു കിടക്കുന്നത് കണ്ടതായും ഇവര്‍ സാക്ഷ്യപ്പെടുത്തി. ആശുപത്രിയിലെത്തിച്ച സമയത്ത് മൂവരുടെയും മരണം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ കളിച്ചിരുന്ന ഗെയിമിനെക്കുറിച്ചുള്ള വിവരങ്ങളുള്ള ആത്മഹത്യക്കുറിപ്പ് കിട്ടിയതായും കുട്ടികളുടെ അച്ഛൻ പൊലീസിനോട് വെളിപ്പെടുത്തി.







