
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ വാഹനാപകടത്തില്‍ മരിച്ചു.ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ കാമറാമാൻ ജെ.ബി. ജ്യോതിഷ്(27)ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പാളയം ബേക്കറി ജംഗ്ഷന് സമീപം അപകടത്തില്‍ ഗുരുതര പരിക്കേറ്റ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് മ്യൂസിയം പോലീസ് പറഞ്ഞു.
ഉടൻതന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകുന്നതിനിടെയിലാണ് അപകടമുണ്ടായത്. പോലീസ് അന്വേഷണം ആരംഭിച്ചു.







