
സ്വന്തം ലേഖിക
മലപ്പുറം: കേസ് അന്വേഷിക്കാനെത്തിയ കൊണ്ടോട്ടി സ്റ്റേഷൻ എസ്ഐയ്ക്ക് വെട്ടേറ്റു.
പള്ളിക്കല്‍ ബസാര്‍ മിനി എസ്റ്റേറ്റില്‍ പരാതി അന്വേഷിക്കാന്‍ എത്തിയ എസ്ഐ ഒ കെ രാമചന്ദ്രനാണ് വെട്ടേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാരമായി പരിക്കേറ്റ എസ്ഐയെ ഉടന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
സംഭവവുമായി ബന്ധപ്പെട്ട് പ്രതി പാലക്കുളങ്ങര ഹരീഷ് (45) നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചെരിപ്പ് കമ്പനിയിലേക്ക് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ ഹരീഷ് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ നടന്ന സംഭവത്തില്‍ എസ്ഐയുടെ തോള്‍ഭാഗത്ത് പ്രതി വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു.