സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തില്‍ ഏകദേശം ഒന്നരക്കോടി വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇത്രയും വാഹനങ്ങള്‍ സഞ്ചരിക്കുന്ന നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പുവരുത്താനും അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
എന്നാല്‍, നിരത്തുകളിലെ നിയമലംഘകരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പൊലീസിന്റെ ‘ശുഭയാത്ര’ വാട്‌സാപ്പ് നമ്പറിലേയ്ക്ക് ഫോട്ടോയും വീഡിയോയും സഹിതം മെസ്സേജ് അയക്കാവുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്ദേശങ്ങള്‍ ടെക്സ്റ്റ് ആയോ വീഡിയോ ആയോ അയയ്ക്കാം. സംഭവം നടന്ന സ്ഥലം, സമയം, തീയതി, പൊലീസ് സ്റ്റേഷന്‍ പരിധി, ജില്ല എന്നിവ കൂടി സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം. ഇവ വാട്‌സാപ്പ് ആയി അയയ്‌ക്കേണ്ടത് 9747001099 എന്ന നമ്പറിലേയ്ക്കാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
കുറിപ്പ്:
കേരളത്തില്‍ ഏകദേശം ഒന്നരക്കോടി വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇത്രയും വാഹനങ്ങള്‍ സഞ്ചരിക്കുന്ന നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പുവരുത്താനും കൃത്യമായ ഇടപെടലാണ് പൊലീസ് നടത്തിവരുന്നത്.
എന്നാല്‍, നിരത്തുകളിലെ നിയമലംഘകരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പൊലീസിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ട്രാഫിക് നിയമലംഘനങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പോലീസിന്റെ ‘ശുഭയാത്ര’ വാട്‌സാപ്പ് നമ്പറിലേയ്ക്ക് നിങ്ങള്‍ക്ക് ഫോട്ടോയും വീഡിയോയും സഹിതം മെസ്സേജ് അയക്കാം. നിങ്ങളുടെ വിലപ്പെട്ട ഒരു സന്ദേശം അപകടങ്ങള്‍ ഒഴിവാക്കിയേക്കാം. അതിലൂടെ നിരവധി ജീവനുകള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്.
നിങ്ങളുടെ സന്ദേശങ്ങള്‍ ടെക്സ്റ്റ് ആയോ വീഡിയോ ആയോ അയയ്ക്കാം. സംഭവം നടന്ന സ്ഥലം, സമയം, തീയതി, പോലീസ് സ്റ്റേഷന്‍ പരിധി, ജില്ല എന്നിവ കൂടി സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം. ഇവ വാട്‌സാപ്പ് ആയി അയയ്‌ക്കേണ്ടത് 9747001099 എന്ന നമ്പറിലേയ്ക്കാണ്.
ഈ സന്ദേശങ്ങളുടെ പ്രാഥമിക പരിശോധനയ്ക്കുശേഷം ഇവ എല്ലാ ജില്ലകളിലെയും ട്രാഫിക് നോഡല്‍ ഓഫീസര്‍ക്ക് കൈമാറും. അദ്ദേഹം അത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് നല്‍കുകയും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും.
സ്വീകരിച്ച നടപടികള്‍ വിവരം നല്‍കിയ ആളെ അറിയിക്കാനും സംവിധാനമുണ്ട്.
ഇത്തരം സന്ദേശങ്ങള്‍ നല്‍കുന്നയാളുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.