play-sharp-fill
പെപ്പർ സ്‌പ്രെ അടിച്ച് വ്യാപാരിയുടെ 14000 രൂപയും 3 പവൻ മാലയും കവർന്ന കേസിലെ പ്രതിയെ പിടികൂടി.

പെപ്പർ സ്‌പ്രെ അടിച്ച് വ്യാപാരിയുടെ 14000 രൂപയും 3 പവൻ മാലയും കവർന്ന കേസിലെ പ്രതിയെ പിടികൂടി.

ശ്രീകുമാർ

കോട്ടയം: റെയിൽവെ സ്റ്റേഷനു മുന്നിലെ കടയിൽ കട ഉടമയ്ക്ക് നേരെ പെപ്പർ സ്‌പ്രെ അടിക്കുകയും സോഡാ കുപ്പി അടക്കം തല്ലിപ്പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത് 14000 രൂപയും 3 പവൻ മാലയും കവർന്ന കേസിലെ പ്രതി വടവാതൂർ ശാന്തിഗ്രാം കോളനിയിൽ കോതമന വീട്ടിൽ ജോമോനെ (35) സാഹസികമായി പിടികൂടി.

വടവാതൂരിന് മൂന്നു കിലോമീറ്ററോളം ഉള്ളിലായി ആൾതാമസം ഇല്ലാത്ത പ്രദേശത്തെ പൊന്തക്കാട്ടിലാണ് പ്രതി ഒളിവിൽ താമസിച്ചിരുന്നത്. ജോമോന്റെ സുരക്ഷിതത്വത്തിനായി ഇരുപതോളം പട്ടികളും പൊന്തക്കാട്ടിൽ ഉണ്ടായിരുന്നു. സന്ധ്യ ആകുമ്പോൾ പുറത്തിറങ്ങുകയും അക്രമവും പിടിച്ചുപറിയും നടത്തി പുലർച്ചെ പൊന്തക്കാട്ടിൽ എത്തുകയാണ് പ്രതി സ്ഥിരമായി ചെയ്തിരുന്നത്. അനവധി കേസുകളിൽ പ്രതിയായ ജോമോനെതിരെ കാപ്പാ ചുമത്തുന്നതിനുള്ള നടപടി ക്രമങ്ങൾ പോലീസ് തുടങ്ങിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ഡി.വൈ.എസ്.പി ശ്രീകുമാറിന്റെ നിർദ്ദേശാനുസരണം സി.ഐ. സാജു വർഗീസ്, എസ്.ഐമാരായ കബീർ, തോമസ് ജോർജ്, എ.എസ്.ഐ സജികുമാർ.ഐ, സീനിയർ സി.പി.ഒ, ജോർജ് വി ജോൺ, ദിലീപ് വർമ്മ, സത്താർ, ഷെമീം, ജിജി മോസസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇന്നു വൈകുന്നേരത്തോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group