video
play-sharp-fill

പരിക്ക് നിസാരമല്ല; സംഗീതിൻ്റെ നട്ടെല്ലിലെ പൊട്ടല്‍ അടക്കം പരിക്കുകള്‍; സിനിമാ ഷൂട്ടിങ് സെറ്റിലെ കാറപകടത്തില്‍ കേസെടുത്ത് കൊച്ചി പോലീസ്

പരിക്ക് നിസാരമല്ല; സംഗീതിൻ്റെ നട്ടെല്ലിലെ പൊട്ടല്‍ അടക്കം പരിക്കുകള്‍; സിനിമാ ഷൂട്ടിങ് സെറ്റിലെ കാറപകടത്തില്‍ കേസെടുത്ത് കൊച്ചി പോലീസ്

Spread the love

കൊച്ചി: എറണാകുളം എംജി റോഡില്‍ സിനിമാ ഷൂട്ടിങ്ങിനിടെ അമിതവേഗതയില്‍ പാഞ്ഞ കാർ തലകീഴായി മറിഞ്ഞതില്‍ പരാതിക്കാർ ഇല്ലാത്തതിനാല്‍ കേസെടുക്കേണ്ടെന്ന് ആദ്യം ധാരണയിലെത്തിയ പോലീസ്, പക്ഷെ നടൻ സംഗീത് പ്രതാപിൻ്റെ പരുക്കിൻ്റെ വിവരങ്ങള്‍ അടങ്ങിയ റിപ്പോർട്ട് കണ്ടതോടെ തീരുമാനം മാറ്റി.

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ന്യൂറോ ഇൻ്റൻസീവ് കെയർ യൂണിറ്റില്‍ കഴിയുന്ന സംഗീതിൻ്റെ നട്ടെല്ലിലെ പൊട്ടല്‍ അടക്കം പരുക്കുകള്‍ അത്രക്കുണ്ട്. എംജി റോഡില്‍ സിനിമാ ഷൂട്ടിങ്ങിനായി ഓടിച്ച കാർ പല വാഹനങ്ങളില്‍ ഇടിച്ച്‌ തലകീഴായി മറിഞ്ഞ വാർത്ത കേട്ടാണ് ശനിയാഴ്ച നേരം പുലർന്നത്.

നടന്മാരായ അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരില്‍ സംഗീതിൻ്റെ കഴുത്തിൻ്റെ ഭാഗത്തെ നട്ടെല്ലിൻ്റെ ഏറ്റവും താഴത്തെ രണ്ട് കശേരുക്കള്‍ക്കും, നെഞ്ചിൻകൂടിൻ്റെ പുറകിലെ വാരിയെല്ലിൻ്റെ ഭാഗത്തും, നട്ടെല്ലിനും പൊട്ടലുണ്ട് എന്നാണ് സെൻട്രല്‍ പോലീസ് റജിസ്റ്റർ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ സഞ്ചരിച്ച കാർ റോഡരികില്‍ നിർത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഈ വിവരങ്ങള്‍ മൊഴിയായി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കാറോടിച്ചയാളെ പ്രതിയാക്കി കാണിച്ചാണ് ക്രൈം നസർ 1234/2024 എന്ന നമ്പറായി കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

പുലർച്ചെ ഒന്നേകാലോടെ അമിതവേഗതയില്‍ പാഞ്ഞ കാർ മറ്റൊരു കാറിലും റോഡരികില്‍ ഉണ്ടായിരുന്ന രണ്ട് ബൈക്കുകളിലും ഇടിച്ച്‌ തലകീഴായി മറിയുകയായിരുന്നു. ഇവരില്‍ നാശനഷ്ടം ഉണ്ടായവരുമായി സംസാരിച്ച്‌ ഒത്തുതീർപ്പ് ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ പരാതിയുമായി ആരും പോലീസിന് മുന്നിലെത്തിയില്ല.

വാഹനാപകടങ്ങളില്‍ പരാതി ലഭിക്കാതെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാറില്ല. ഈ സാഹചര്യത്തില്‍ തുടർനടപടിയെല്ലാം ഒഴിവായെന്ന പ്രതീതി ഉണ്ടായിരിക്കെയാണ് സിനിമയിലെ അഭിനേതാക്കളില്‍ ഒരാളുടെ തന്നെ മൊഴിയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്.