
സ്വന്തം ലേഖകൻ
യുഎസ്എ: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. അമേരിക്കയിലെ ഇൻഡ്യാന സ്റ്റേറ്റ് മാളിലെ ഫുഡ് കോർട്ടിലാണ് അജ്ഞാതൻ വെടിയുതിർത്തത്.
വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻഡ്യാനയിലെ ഗ്രീൻവുഡ് പാർക്ക് മാളിൽ തോക്കും നിരവധി മാഗസിനുകളുമായെത്തിയ അക്രമി ഫുഡ് കോർട്ടിൽ വെടിയുതിർക്കുകയായിരുന്നെന്ന് ഗ്രീൻവുഡ് പൊലീസ് മേധാവി ജിം ഐസൺ പറഞ്ഞു.
വിവരമറിഞ്ഞ് വൈകീട്ട് ആറോടെയാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. ആയുധധാരിയായ ഒരാൾ അക്രമിയെ കൊലപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.







