സഭയുമായി ബന്ധപ്പെട്ട പരാമര്‍ശം; പറയാനുള്ളതെല്ലാം സഭ മേലധ്യക്ഷനെ അറിയിച്ചു, ബിജെപി നേതൃത്വത്തിന് വിശദീകരണം നല്‍കി ഷോണ്‍ ജോര്‍ജ്

Spread the love

പാലാ: കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട പരാമർശങ്ങളില്‍ ബിജെപി നേതൃത്വത്തിന് വിശദീകരണം നല്‍കി ഷോണ്‍ ജോർജ്. പറയാനുള്ളതെല്ലാം സഭ മേലധ്യക്ഷനെ അറിയിച്ചതായും ഷോണ്‍ ജോർജ് വ്യക്തമാക്കി.

video
play-sharp-fill

സഭയ്ക്ക് എതിരെയല്ല, ദീപികയുടെ നിലപാടിനെതിരെയാണ് പറഞ്ഞതെന്ന് ബിജെപി കോർ കമ്മിറ്റിയില്‍ ഷോണ്‍ ജോർജ് പറഞ്ഞു.

അഭിപ്രായം പറയുക മാത്രമാണ് ചെയ്തത്. അത് പൊതുസമൂഹം ചർച്ച ചെയ്യുകയും ചെയ്തു. സഭ ചർച്ച ചെയ്ത് സഭയുടെ അഭിപ്രായം പറഞ്ഞു.പറയാനുള്ളതെല്ലാം സഭ മേലധ്യക്ഷന് അറിയിച്ചു. എഫ്‌സിആർഎ അടക്കുള്ള വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ അറിയിച്ചു. എഫ്‌സിആർഎ കൊണ്ടുവന്നത് കോണ്‍ഗ്രസ് ആണെന്നുള്ള കാര്യങ്ങളും സഭയെ അറിയിച്ചുവെന്നും ഷോണ്‍ ജോർജ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, തിരഞ്ഞെടുപ്പിന് പിന്നാലെ പിസി ജോർജും ഷോണ്‍ ജോർജും നടത്തിയ പ്രസ്താവനകളില്‍ സഭാ നേതൃത്വം വലിയ വിമർശനങ്ങള്‍ക്ക് പോയിരുന്നില്ല. എന്നാല്‍ അത് പിൻവലിക്കാൻ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തന്നെ രംഗത്ത് വന്നത്. സഭാ നേതൃത്വം പ്രതികരിച്ചു തുടങ്ങിയതോടെ പ്രശ്നം പ്രതികരിക്കാൻ ഷോണ്‍ ജോർജ് നീക്കം ആരംഭിച്ചത്.