
തിരുവല്ല: കന്നിവോട്ട് ചെയ്തശേഷം സമ്മാനമായി വാഗ്ദാനം നൽകിയ ഹല്‍വ കിട്ടിയില്ല എന്നു പരാതിപ്പെട്ട വോട്ടർക്ക് ഹല്‍വ സ്പീഡ് പോസ്റ്റില്‍ അയച്ച് നല്കി തെരഞ്ഞെടുപ്പ് കമ്മീഷൻ.
കോട്ടയം ബസേലിയസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥി നെടുമ്പ്രം അമിച്ചകരി ചോതിയകടവില് എട്ടില്‍ ആരോണ്‍ ഫിലിപ്പ് ജേക്കബിനാണ് (19) തപാലില്‍ ഇപ്പോഴത്തെ താമസസ്ഥലമായ കോട്ടയം ദേവലോകം അരമന കാമ്പസില്‍ ഹല്‍വ എത്തിയത്.
തിരുവല്ല നിയോജകമണ്ഡലത്തിലെ 178–ാം ബൂത്തായ അമിച്ചകരി മാർത്തോമ്മാ എല്‍പി സ്കൂളിലായിരുന്നു വോട്ട്. സമ്മാനം ചോദിച്ചെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളില്‍ മാത്രം എന്നായിരുന്നു മറുപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ, ജില്ലാ കളക്ടർ എന്നിവർക്ക് ആരോണ്‍ ഇ–മെയില്‍ അയച്ചു. വാഗ്ദാനം പാലിക്കാത്തതു പരിശോധിക്കണമെന്നും ഭാവിയില്‍ നീതിയും സുതാര്യതയും ഉറപ്പാക്കണം എന്നുമായിരുന്നു ആരോണിന്റെ അഭ്യർഥന.
തുടർന്ന് അഡിഷനല്‍ തെരഞ്ഞെടുപ്പ് ഓഫീസർ ഫോണിലൂടെ ബന്ധപ്പെട്ട് ഹല്‍വ എത്തിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു.



