രാഷ്ട്രീയമായി തന്നെ ഇല്ലായ്മ ചെയ്യാനാണ് കെ. സുരേന്ദ്രൻ ശ്രമിക്കുന്നത് : ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ആരോപണവുമായി ശോഭാ സുരേന്ദ്രൻ ; പരാതിയിൽ മറുപടി പറയേണ്ടത് പാർട്ടി അധ്യക്ഷനും ദേശീയ നേതൃത്വവും ആണെന്ന് എം.ടി രമേശ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : രാഷ്ട്രീയമായി തന്നെ ഇല്ലായ്മ ചെയ്യാനാണ് കെ. സുരേന്ദ്രൻ ശ്രമിക്കുന്നതെന്നും തന്നെ കെ.സുരേന്ദ്രൻ തന്നെ വേട്ടയാടുന്നുവെന്നും ശോഭ സുരേന്ദ്രൻ.
ഇതുസംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ശോഭ സുരേന്ദ്രൻ പരാതി നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്നെ അപമാനിച്ച് പുറത്താക്കാനാണ് ശ്രമിക്കുന്നത്. പ്രതികരിക്കാതെ മാറി നിന്നിട്ടും തന്നെ വേട്ടയാടുകയാണ്.
പാർട്ടിയിൽ നിന്ന് പുറത്തേക്കുള്ള വഴിയാണ് കാട്ടിത്തരുന്നത്. സംസ്ഥാന ജനറൽസെക്രട്ടറിയായും കോർ-കമ്മിറ്റിയിലെ ഏക വനിതാ അംഗവുമായി താൻ തുടരുമ്പോഴാണ് കെ. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കുന്നത്.
സുരേന്ദ്രന് ഭീഷണിയാവുമെന്ന് കരുതിയാണ് അദ്ദേഹം തന്നെ തഴഞ്ഞത്. പാർട്ടിയുടെ അംഗത്വവിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയസമിതിയിൽവരെ ഉണ്ടായിരുന്ന തന്നെ കോർകമ്മിറ്റിയിൽനിന്ന് ഒഴിവാക്കി 2004-ൽ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്ക് മാറ്റിയെന്നും ശോഭ കുറ്റപ്പെടുത്തി.
പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പൊതുസമൂഹത്തിൽ പറയരുതെന്ന് നിർദേശിക്കുന്നയാൾ തന്നെ തന്റെ ഗ്രൂപ്പിലുള്ളവരെക്കൊണ്ട് നവമാധ്യമങ്ങളിൽ വ്യക്തിഹത്യനടത്തുന്നു. പ്രതികരിക്കാതെ മാറിനിന്നിട്ടും തന്നെ വേട്ടയാടുകയാണെന്നും ശോഭ നൽകിയ പരാതിയിലുണ്ട്.
അതേസമയം ശോഭാ സുരേന്ദ്രൻ്റെ പരാതിയിൽ മറുപടി പറയേണ്ടത് പാർട്ടി അധ്യക്ഷനും ദേശീയ നേതൃത്വവും ആണ്.
ശോഭയുടെ പരാതി ചർച്ചക്കെടുക്കണോയെന്ന് പാർട്ടി അധ്യക്ഷൻ തീരുമാനിക്കട്ടെ എന്നും എം.ടി രമേശ്. അതേസമയം സംസ്ഥാന സർക്കാരിൻ്റെ വിവിധ പദ്ധതികൾ അന്വേഷിക്കാനുള്ള കേന്ദ്ര ഏജൻസികളുടെ തീരുമാനം സ്വാഗതാർഹമെന്നും എം.ടി രമേശ് വ്യക്തമാക്കി.
കോടിയേരിക്കെതിരെ നടപടി വേണമെന്ന് സി.പി.എമ്മിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു. മയക്ക് മരുന്ന് കേസിലെ അന്വേഷണ പരിധിയിൽ കൊടിയേരി ബാലകൃഷ്ണനും വരണമെന്നും എം.ടി രമേശ്