
സരിത്തും ശിവശങ്കറും ഫോണിൽ ഒരു ദിവസം ബന്ധപ്പെട്ടത് അഞ്ച് തവണ : സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു ; ഫോൺ ശാസ്ത്രീയ പരിശോധനയക്ക് വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊബൈൽ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റംസിന്റെ നടപടി.
പിടിച്ചെടുത്ത ശിവശങ്കറിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കോടതി മുഖേനെ മാത്രമേ ഫോൺ തിരിച്ചുകൊടുക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാവുകയുള്ളൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സരിത്തുമായി ശിവശങ്കർ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. കേസിലെ ഒന്നാം പ്രതിായ പി.എസ്. സരിത്തിനെ ഏപ്രിൽ 20നും ജൂൺ ഒന്നിനുമിടയിൽ 14 തവണ ശിവശങ്കർ വിളിച്ചതായി വ്യക്തമായിട്ടുണ്ട്.
ശിവശങ്കറിന്റെ ഔദ്യോഗിക നമ്പറായിരുന്ന 98477977000 എന്ന ഫോണിൽനിന്നു സരിത്തിന്റെ 9526274534 എന്ന നമ്പരിലേക്കാണു വിളിച്ചത്. ഒരു ദിവസം അഞ്ചുതവണ ഇരുവരും പരസ്പരം ഫോണിൽ ബന്ധപ്പെട്ടിരുന്നു.
സർക്കാർ പദവികളൊന്നും വഹിക്കാത്ത, ഏതെങ്കിലും സർക്കാർ സ്ഥാപനങ്ങളുമായോ ഏജൻസികളുമായോ നേരിട്ട് ബന്ധമില്ലാത്ത, സരിത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി ഫോണിൽ ബന്ധപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നാണ് ഉയർന്നുവരുന്ന ആരോപണങ്ങൾ.