
സ്വന്തം ലേഖകൻ ചങ്ങനാശേരി: നഗരപരിധിയിൽ രാത്രി കാലങ്ങളിൽ എത്തുന്ന സ്ത്രീകൾക്ക് തല ചായ്ക്കുന്നതിനായി നഗരസഭാ വർക്കിങ് വിമൻസ് ഹോസ്റ്റലിൽ ‘ഷീ ലോഡ്ജ്’ ആരംഭിച്ചു. നഗരസഭ അധ്യക്ഷ സന്ധ്യ മനോജ് ഉദ്ഘാടനം കർമം നിർവഹിച്ചു.
നഗരസഭാ ഉപാധ്യക്ഷൻ ബെന്നി ജോസഫ്, സ്ഥിരസമിതി അധ്യക്ഷരായ എൽസമ്മ ജോബ്, കുഞ്ഞുമോൾ സാബു, പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ, കൗൺസിലർ സന്തോഷ് ആന്റണി, റവന്യു ഓഫിസർ മനോജ് കുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. 300 രൂപ ദിവസ വാടകയും കൂടാതെ സർവീസ് ചാർജും ഈടാക്കും.