play-sharp-fill
ശശിമാർ ശശിയാക്കുന്നത് ആരെയൊക്കെ; രാഷ്ട്രീയ ശശിമാർക്ക് കണ്ടകശനി

ശശിമാർ ശശിയാക്കുന്നത് ആരെയൊക്കെ; രാഷ്ട്രീയ ശശിമാർക്ക് കണ്ടകശനി

സ്വന്തം ലേഖകൻ

കോട്ടയം: രാഷ്ട്രീയത്തിലെ ശശിമാർക്ക് ഇപ്പോൾ കണ്ടകശനിയാണ്. ധനനഷ്ടവും മാനഹാനിയും, കേസും കൂട്ടവുമാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ ശശിമാർക്ക് ശനിയുടെ അപഹാരകാലത്ത് സംഭവിക്കുന്നത്. ഇതിൽ പെട്ട് പൊറുതിമുട്ടിയിരിക്കുന്നതാകട്ടെ സിപിഎമ്മും സംസ്ഥാനത്തെ ഭരണം നിയന്ത്രിക്കുന്ന സർക്കാരുമാണ്. കേരള രാഷ്ട്രീയത്തിൽ പീഡനക്കേസിലും പെൺവിഷയത്തിലും പെട്ട്, തലയിൽ മുണ്ടിട്ട് നടക്കുന്ന പേരുകാരിൽ ശശിമാർ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ശശി തരൂരും, ശശീന്ദ്രനും പി.ശശിയും ഒടുവിൽ ഇതാ പി.കെ ശശിയും..! മൂന്നിനൊന്ന് കോൺഗ്രസ് എന്ന പോലെയാണ് കേരള രാഷ്ട്രീയത്തിലെ പീഡന ശശിമാരുടെ കാര്യം.

പീഡനപരാതിയിൽ ആദ്യം കുടുങ്ങിയ ശശി, ഐക്യരാഷ്ട്ര സഭയിൽ വരെ നല്ല പേരുള്ള മലയാളി ശശിയായിരുന്നു. കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂരാണ് ആദ്യമായി പീഡന പട്ടികയിൽ കുടുങ്ങിയത്. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശശി തരൂർ, കാമുകി സുനന്ദപുഷ്‌കറിനെ വിവാഹം കഴിച്ചതും, പിന്നെ ഇവരുടെ മരണവും കോടതിയും കേസും കൂട്ടവുമായി വട്ടം ചുറ്റി. ഇതോടെ എല്ലാം കണ്ടു നിന്ന മലയാളി പറഞ്ഞു – ശശി എന്നും ശശി തന്നെ…!

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


പിന്നെ, ഇടതു സർക്കാർ അധികാരത്തിൽ എത്തിയപ്പോഴായിരുന്നു മറ്റൊരു ശശിയുടെ രംഗപ്രവേശം. എന്റെ പൂച്ചക്കുട്ടീയെന്ന് നീട്ടി വിളിച്ച മന്ത്രി ശശീന്ദ്രന്റെ സ്വകാര്യ സംഭാഷണം ചാനൽ പരസ്യമാക്കിയതോടെ സംസ്ഥാന സർക്കാർ വീണ്ടും ശശിയായി. എൻസിപിക്കാരൻ മന്ത്രിയുടെ ഫോൺ വിളിയിൽ ശനിദശ തുടങ്ങിയത് സിപിഎമ്മിനായിരുന്നു. പിന്നീട് യുവതിയുമായുണ്ടാക്കിയ ധാരണ പ്രകാരം കേസ് പിൻവലിച്ച് മന്ത്രി സ്ഥാനത്ത് തിരികെ എത്തി തടിയൂരി. .


ഒരുകാലത്ത് സിപിഎമ്മിലെ ശക്തി കേന്ദ്രങ്ങളിലൊന്നായി വളർന്ന ആളാണ് പി. ശശി.കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമെല്ലാമായിരുന്നു പി.ശശി. ലൈംഗിക ആരോപണം ഉയർന്നതിനെ തുടർന്ന് 2011 ജൂലൈയിൽ പി.ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഎമ്മിലെ രണ്ടാംനിര നേതാക്കളിൽ ഏറ്റവും കരുത്തനായിരുന്നു പി.ശശി. കണ്ണൂർ ലോബിയിലെ ശക്തനായ സാന്നിധ്യമായിരുന്ന ശശി വീണ്ടും പാർട്ടിയിലേയ്ക്ക് തിരികെ എത്തിത്തുടങ്ങിയിട്ടുണ്ട്.
സിപിഎം ഭരണത്തിൽ ഇരിക്കുമ്പോൾതന്നെ ഷൊർണൂർ എം.എൽ.എ ആയ പി.കെ ശശിക്കെതിരെയാണ് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ലൈംഗിക ആരോപണമുന്നയിച്ച് പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നൽകിയിരിക്കുന്നത്. പി.ശശിക്കെതിരെയും പി.കെ ശശിക്കെതിരെയും ആരോപണങ്ങൾ ഉേേയർന്നാൾ സിപിഎമ്മിന് തന്നെയാണ് ഭരണം എന്നത് വിധി വൈപരത്യം. പി ശശിക്കെതിരെ ആരോപണമുയർന്നപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നത്.