play-sharp-fill
ഷാരോണിനെ കൊന്നത് തന്നെ; കഷായത്തില്‍ കലര്‍ത്തിയത് മാരക വിഷമെന്ന് സമ്മതിച്ച്‌ പെണ്‍കുട്ടി; ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം; പ്രധാന തുമ്പായത് ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവും

ഷാരോണിനെ കൊന്നത് തന്നെ; കഷായത്തില്‍ കലര്‍ത്തിയത് മാരക വിഷമെന്ന് സമ്മതിച്ച്‌ പെണ്‍കുട്ടി; ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം; പ്രധാന തുമ്പായത് ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവും

സ്വന്തം ലേഖിക

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.

ഷാരോണിന് കാമുകി ഗ്രീഷ്‌മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന് സമ്മതിച്ചു. ഗ്രീഷ്‌മയ്‌ക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്ന് പെണ്‍കുട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്ധവിശ്വാസത്തിന്റെ പേരിലാണ് മകനെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് ഷാരോണിന്റെ കുടുംബം ആരോപിച്ചു. ഒക്‌ടോബറിന് മുന്‍പ് വിവാഹം നടക്കണമെന്നും ആദ്യ ഭര്‍ത്താവ് മരിക്കുമെന്നും പെണ്‍കുട്ടിയുടെ കുടുംബം വിശ്വസിച്ചിരുന്നു.

ഈ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞതായി ഷാരോണിന്റെ മാതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സെപ്‌തംബര്‍ 14ന് റെക്കാഡ് ബുക്ക് തിരിച്ചുവാങ്ങാന്‍ തമിഴ്‌നാട്ടില്‍ രാമവര്‍മ്മന്‍ ചിറയിലുള‌ള പെണ്‍കുട്ടിയുടെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം പോയ ഷാരോണ്‍ രാജ് ഛര്‍ദ്ദിലും ദേഹാസ്വാസ്ഥ്യവുമായാണ് തിരികെ വന്നത്.

യുവതി നല്‍കിയ കഷായവും ജ്യൂസും കുടിച്ച ശേഷമാണ് അസ്വസ്ഥതകള്‍ ഉണ്ടായിത്തുടങ്ങിയത്. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 25ന് മരണമടഞ്ഞു.

ആദ്യം വിവാഹം കഴിക്കുന്ന ഭര്‍ത്താവ് പെട്ടെന്ന് മരിക്കുമെന്ന അന്ധവിശ്വാസം ഗ്രീഷ്‌മയുടെ കുടുംബത്തിനുണ്ടായിരുന്നു എന്ന് വെളിവാക്കുന്ന വാട്‌സാപ്പ് ചാറ്റുകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് അന്ധവിശ്വാസമെന്ന് തെളിയിക്കാന്‍ ഷാരോണ്‍ വെട്ടുകാട് പള‌ളിയില്‍ ഗ്രീഷ്‌മയെ കൂട്ടിക്കൊണ്ടുപോയി കുങ്കുമം ചാര്‍ത്തിയ ശേഷം വീട്ടിലെത്തി താലികെട്ടിയിരുന്നെന്ന് ഷാരോണിന്റെ വീട്ടുകാര്‍ അറിയിക്കുന്നു.

കൊലപാതകത്തിനായി ഗ്രീഷ്‌മ ആസൂത്രണം ചെയ്‌തിരുന്നു. ഇതിനായി ഗൂഗിളില്‍ പരതിയതിന്റെയും തെളിവ് പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് കേസില്‍ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങിയത്.