video
play-sharp-fill

ഇന്ത്യാ ഒരു ഇസ്ലാമിക രാജ്യമാകണം: ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാം ; താൻ അറസ്റ്റ് ചെയ്യപ്പെട്ടതിൽ യാതൊരു കുറ്റബോധവുമില്ലെന്നും വെളിപ്പെടുത്തൽ

ഇന്ത്യാ ഒരു ഇസ്ലാമിക രാജ്യമാകണം: ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാം ; താൻ അറസ്റ്റ് ചെയ്യപ്പെട്ടതിൽ യാതൊരു കുറ്റബോധവുമില്ലെന്നും വെളിപ്പെടുത്തൽ

Spread the love

 

സ്വന്തം ലേഖകൻ

ഡൽഹി: ഇന്ത്യാ ഒരു ഇസ്ലാമിക രാജ്യമാകണമെന്നാണ് ഷർജീൽ ഇമാമിന്റെ വിശ്വാസമെന്നും ഡൽഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ. അഞ്ച് ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാം വലിയ തോതിൽ മതമൗലികവാദത്തിലേക്ക് നീങ്ങിയിരുന്നതായി റിപ്പോർട്ടുകൾ. ചോദ്യം ചെയ്യലിൽ ഷർജീൽ ഇമാം ഏറെ തീവ്രവാദ നിലപാടുകൾ സ്വീകരിച്ചത്.

ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമായി മാറണമെന്നാണ് അയാളുടെ വിശ്വാസം. തന്റെ പ്രഭാഷണങ്ങളുടേതായി പുറത്തുവന്നിട്ടുള്ള വീഡിയോ ദൃശ്യങ്ങളിൽ യാതൊരു തിരിമറിയും നടന്നിട്ടില്ലെന്നും ഷർജീൽ വെളിപ്പെടുത്തിയെന്നാണ് ശ്രോതസ്സുകൾ വെളിപ്പെടുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇസ്ലാമിക് യൂത്ത് ഫെഡറേഷൻ, പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകളുമായി ഇമാമിന്റെ ബന്ധവും ഡൽഹി പൊലീസ് അന്വേഷിക്കുന്നുണ്ട്. താൻ അറസ്റ്റ് ചെയ്യപ്പെട്ടതിൽ യാതൊരു കുറ്റബോധവുമില്ലെന്നാണ് ഷർജീൽ ഇമാമിന്റെ നിലപാട്. ഇയാളുടെ വീഡിയോ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്.

 

ബിഹാറിലെ ജഹനാബാദിൽ നിന്നാണ് ഷർജീൽ ഇമാം അറസ്റ്റിലായത്. ആസാമിനെ ഇന്ത്യയിൽ നിന്നും വെട്ടിമുറിക്കാൻ ആഹ്വാനം ചെയ്തതോടെയാണ് ഷഹീൻ ബാഗ് പ്രതിഷേധങ്ങളുടെ സംഘാടകരിൽ ഒരാളായ ഇമാമിനെതിരെ കേസെടുത്തത്. രാജ്യദ്രോഹത്തിനും, ശത്രുത വളർത്തിയതിനുമാണ് കേസുകൾ.