play-sharp-fill
റിജോഷിനെ കൊലപ്പെടുത്തിയത് ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ച്, കൊല നടത്തിയത് ഞാൻ ഒറ്റയ്ക്കാണ് : വെളിപ്പെടുത്തലുമായി ശാന്തൻപാറ കൊലപാതകത്തിലെ ഒന്നാം പ്രതി വസീം

റിജോഷിനെ കൊലപ്പെടുത്തിയത് ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ച്, കൊല നടത്തിയത് ഞാൻ ഒറ്റയ്ക്കാണ് : വെളിപ്പെടുത്തലുമായി ശാന്തൻപാറ കൊലപാതകത്തിലെ ഒന്നാം പ്രതി വസീം

സ്വന്തം ലേഖകൻ

രാജാക്കാട്: റിജോഷിനെ കൊലപ്പെടുത്തിയത് ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചു,കൊലപ്പെടുത്തിയത് ഞാൻ ഒറ്റയ്ക്കാണ്. ശാന്തൻരപാറ കൊലപാചകത്തിലെ ഒന്നാംപ്രതി ഇരിങ്ങാലക്കുട സ്വദേശി വസീമിന്റെ (32) വെളിപ്പെടുത്തൽ. ശാന്തൻപാറ കഴുതകുളംമേട്ടിലെ മഷ്‌റൂംഹട്ട് ഫാംഹൗസിലെ തെളിവെടുപ്പിനിടെയാണ് വസീം ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.

ഔട്ട്ഹൗസിൽ ഉണ്ടായ പിടിവലിയിൽ റിജോഷ് തലയിടിച്ചുവീണു. പിന്നീട് മഴവെള്ള സംഭരണി നിർമിക്കാൻ കുഴിയെടുത്തിരുന്ന ഭാഗത്ത് വലിച്ചിഴച്ച് കൊണ്ടിട്ടു. തുടർന്ന് ജീവനോടെ തന്നെ പെട്രോൾ ഒഴിച്ച് കത്തിച്ചു. തീപ്പൊള്ളലേറ്റ റിജോഷ് അലറിക്കരഞ്ഞു. ഇതിനുശേഷം മരണം ഉറപ്പാക്കി മൃതദേഹം മണ്ണിട്ട് മൂടി. താൻ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന് വസീം പൊലീസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാന്തൻപാറ മഷ്‌റൂം ഹട്ട് ഫാംഹൗസിനോട് ചേർന്നുള്ള ഔട്ട്ഹൗസ്, റിജോഷിന്റെ മൃതദേഹം കുഴിച്ചു മൂടിയ ഫാമിന്റെ മഴവെള്ള സംഭരണിയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. മൃതദേഹം മറവുചെയ്യാൻ ഉപയോഗിച്ച തൂമ്പയും പൊലീസ് കണ്ടെടുത്തു.എന്നാൽ റിജോഷിന്റെ ഭാര്യയുമായ ലിജി കുര്യനെ (29) തെളിവെടുപ്പിനെത്തിച്ചില്ല.

തിങ്കളാഴ്ച രാവിലെ മുംബൈയിൽനിന്ന് കേരളത്തിലെത്തിച്ച പ്രതികളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി വസിമിനെയും ലിജിയെയും നാലുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

കഴിഞ്ഞ ഒക്ടോബർ 31നാണ് റിജോഷിന്റെ പാതികത്തിയ മൃതദേഹം ഫാംഹൗസിന് സമീപത്തുനിന്ന് കണ്ടെത്തിയത്. തുടർന്ന് മുംബൈയ്ക്കു കടന്ന ഇരുവരും അവിടെ ലിജിയുടെയും റിജോഷിന്റെയും മകളായ ജൊവാനയെ വിഷം നൽകി കൊലപ്പെടുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മുംബൈ പനവേൽ സ്റ്റേഷനിലും ഇവർക്കെതിരേ കേസുണ്ട്‌