video
play-sharp-fill

കഞ്ചാവുകേസ് പ്രതി കസ്റ്റഡിയിലിരിക്കെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ മരിച്ച സംഭവം : മരണകാരണം തലയ്‌ക്കേറ്റ ക്ഷതവും ക്രൂരമർദ്ദനവും മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; കഞ്ചാവ് കിട്ടാതെ വന്നപ്പോൾ പ്രതി അക്രമാസക്തനായെന്ന് ജയിൽ അധികൃതർ

കഞ്ചാവുകേസ് പ്രതി കസ്റ്റഡിയിലിരിക്കെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ മരിച്ച സംഭവം : മരണകാരണം തലയ്‌ക്കേറ്റ ക്ഷതവും ക്രൂരമർദ്ദനവും മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; കഞ്ചാവ് കിട്ടാതെ വന്നപ്പോൾ പ്രതി അക്രമാസക്തനായെന്ന് ജയിൽ അധികൃതർ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : കഞ്ചാവു കേസിലെ പ്രതി കസ്റ്റഡിയിലിരിക്കെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ വച്ച് മരിക്കുന്നതിന് മുൻപ് ക്രൂരമർദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

പ്രതിയായ ഷെമീർ ആശുപത്രിയിൽ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതവും ക്രൂര മർദനവും മൂലമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതിനുപുറമെ ഷെമീറിന്റെ ഏതാനും വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തിൽ നാൽപതിലേറെ മുറിവുകളും ഉണ്ട്. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്നു പോയിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

ഷെമീറിന്റെ ശരീരത്തിന്റെ പിൻഭാഗത്ത് ചൂരലോ ലാത്തിയോ ഉപയോഗിച്ചു തുടർച്ചയായി അടിച്ചതിന്റെ ഫലമായി പൊട്ടി രക്തം വാർന്നൊലിച്ചിരുന്നു. ദേഹമാസകലവും തലയിലും രക്തം കട്ടപിടിച്ചതിന്റെ പാടുകളുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ മാസം ഒന്നിനാണ് തിരുവനന്തപുരം പള്ളിക്കുന്ന് പുത്തൻ വീട്ടിൽ ഷെമീർ തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലിക്കെ മരിച്ചത്.10 കിലോ കഞ്ചാവുമായി ഷെമീറിനെയും ഭാര്യയെയും മറ്റൊരാളെയും സെപ്റ്റംബർ 29ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിയ്യൂർ ജയിലിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രമായ ‘അമ്പിളിക്കല’ ഹോസ്റ്റലിൽ പാർപ്പിച്ചിരുന്ന പ്രതി കഞ്ചാവ് കിട്ടാതെ വപ്പോൾ അക്രമാസക്തനായെന്നാണ് ജയിൽ അധികൃതർ പറയുന്നത്‌