video
play-sharp-fill

മനോരോഗി പരാമർശം ; നിർമ്മാതാക്കളോട് മാപ്പ് പറഞ്ഞ് ഷെയ്ൻ

മനോരോഗി പരാമർശം ; നിർമ്മാതാക്കളോട് മാപ്പ് പറഞ്ഞ് ഷെയ്ൻ

Spread the love

 

സ്വന്തം ലേഖിക

കൊച്ചി : നിർമ്മാതാക്കൾക്കെതിരായ പരാമർശത്തിൽ മാപ്പ് ചോദിച്ച് ഷെയ്ൻ നിഗം.അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോഷിയേഷൻ എന്നിവർക്ക് അയച്ച കത്തിലാണ്‌ഷെയിന്റെ മാപ്പുപറച്ചിൽ. വിഷയം രമ്യമായി പരിഹരിക്കണമെന്നും ഷെയ്ൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം,നിർമ്മാതാക്കളെ മനോരോഗികൾ എന്ന് വിളിച്ചതിന് ഫെയ്‌സ്ബുക്ക് വഴി ഷെയ്ൻ നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു.എന്നാൽ അത് അംഗീകരിക്കാനാവില്ലെന്നും മാധ്യമങ്ങൾ വഴി പരസ്യമായി മാപ്പുപറയണമെന്നും നിർമ്മാതാക്കൾ നിലപാടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം രാജ്യാന്തര ചലചിത്ര മേളക്കെത്തിയ ഷെയ്ൻ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നിർമ്മാതാക്കൾ മനോരോഗികളാണെന്ന വിവാദ പരാമർശം നടത്തിയത്.

ജനുവരിയിൽ ചേരുന്ന അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.

Tags :