Spread the love

കോഴിക്കോട്: കേരളത്തില്‍ നീണ്ടുപോകുന്ന മുഖ്യമന്ത്രി ചർച്ചകള്‍ക്കിടയില്‍ ഷാഫി പറമ്പില്‍ എംപിക്ക് നേരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രവർത്തകരുടെ വിമർശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചുവെന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവർത്തകരും അനുഭാവികളും രംഗത്ത് വന്നിരിക്കുന്നത്.

video
play-sharp-fill

കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഇവർ മുന്നറിയിപ്പ് നല്‍കുന്നു. കോണ്‍ഗ്രസിനെ നശിപ്പിക്കുന്ന ഗ്രൂപ്പ് കളിയില്‍ നിന്ന് പിന്മാറണമെന്നും ജനവികാരം മാനിക്കണമെന്നുമാണ് കമന്റുകളിലെ പൊതുവായ ആവശ്യം. വി.ഡി. സതീശനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരെയും വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തെ സതീശന്റെ കഠിനാധ്വാനവും പോരാട്ടവുമാണ് യുഡിഎഫിന് നിലവിലെ കരുത്ത് നല്‍കിയതെന്നും, അദ്ദേഹത്തെ പിന്നില്‍ നിന്ന് കുത്താൻ ശ്രമിച്ചാല്‍ വരുംകാലങ്ങളില്‍ നിയമസഭ കാണാൻ ഷാഫിക്ക് കഴിയില്ലെന്നും ചിലർ കുറിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ നിർണായക പങ്ക് വഹിച്ച മുസ്‌ലിം ലീഗ് പ്രവർത്തകരും അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. കൂടെ നില്‍ക്കുന്നവർക്ക് വേണ്ടി പോരാടുന്നവരാണ് ലീഗുകാരെന്നും, എന്നാല്‍ ജനകീയ അടിത്തറയുള്ള നേതാക്കളെ അവഗണിച്ച്‌ കൊണ്ടുള്ള കളിക്ക് കൂട്ടുനിന്നാല്‍ ഷാഫി മറുപടി പറയേണ്ടി വരുമെന്നും ഇവർ വ്യക്തമാക്കുന്നു

.