video
play-sharp-fill

ഷാൻ വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേല്‍ കോടതിയെ സമീപിക്കാനൊരുങ്ങി എസ് ഡി പി ഐ

ഷാൻ വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേല്‍ കോടതിയെ സമീപിക്കാനൊരുങ്ങി എസ് ഡി പി ഐ

Spread the love

ആലപ്പുഴ : കെ എസ് ഷാൻ വധക്കേസിലെ പ്രതികളായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേല്‍ കോടതിയെ സമീപിക്കാനൊരുങ്ങി എസ് ഡി പി ഐ.

പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹർജി തള്ളിയതിനെതിരേ ഷാന്റെ കുടുംബവുമായി കൂടിയാലോചിച്ച് മേല്‍ കോടതിയില്‍ അപ്പീല്‍ പോകുമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീൻ പറഞ്ഞു.

2021 ഡിസംബര്‍ 18 ന് രാത്രിയിലാണ് ഷാനെ അക്രമികള്‍ കൊലപ്പെടുത്തിയത്. ഷാന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കു മുഴുവന്‍ ജാമ്യം കൊടുക്കുകയും അതിനു ശേഷം നടന്ന കൊലപാതക കേസില്‍ കുറ്റാരോപിതര്‍ക്കെല്ലാം ജാമ്യം നിഷേധിച്ച് അതിവേഗ വിചാരണ നടത്തി മുഴുവനാളുകള്‍ക്കും വധശിക്ഷ വിധിക്കുകയുമായിരുന്നു. ഷാന്‍ വധക്കേസിലെ പ്രതികള്‍ ജാമ്യം നേടി സ്വൈരവിഹാരം നടത്തുന്നതോടൊപ്പം കേസ് നടപടികള്‍ ഇഴഞ്ഞുനീങ്ങുകയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണത്തിലും നിയമവ്യവഹാരങ്ങളിലും കടുത്ത വിവേചനവും ഇരട്ട നീതിയും വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഷാന്‍ വധക്കേസിന്റെ നാള്‍വഴിയിലുടനീളം പുറത്തുവരുന്നത്. കെ എസ് ഷാന് നീതി ലഭിക്കുന്നതിനായുള്ള നിയമപോരാട്ടങ്ങളുമായി ശക്തമായി മുമ്പോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.