video
play-sharp-fill

പരിസ്ഥിതി ദിനത്തിൽ കൃഷിത്തോട്ടം ഒരുക്കി എസ്.എഫ്.ഐ ഏരിയ കമ്മിറ്റി

പരിസ്ഥിതി ദിനത്തിൽ കൃഷിത്തോട്ടം ഒരുക്കി എസ്.എഫ്.ഐ ഏരിയ കമ്മിറ്റി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പരിസ്ഥിതി ദിനത്തിൽ എസ്.എഫ്.ഐ കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിത്തോട്ടം ഒരുക്കി.

സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തരിശുഭൂമിയിൽ കൃഷി ചെയ്യുന്ന പരവർത്തനങ്ങൾക്കു ജില്ലയിൽ എസ്.എഫ്.ഐ നേതൃത്വം നൽകി വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ ഭാഗമായാണ് കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിത്തോട്ടം ഒരുക്കിയത്. ഏരിയതല ഉദ്ഘാടനം സി.പി.ഐ എം കോട്ടയം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.അനിൽകുമാർ നിർവഹിച്ചു.

സമൃദ്ധി എന്ന പേരിൽ എസ്.എഫ്.ഐ നടത്തുന്ന ക്യാമ്പയിൻ നല്ല സ്വീകാര്യതയാണ് സമുഹത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.തിരുവാതുക്കലിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ ഏറ്റെടുത്ത നാൽപ്പത് സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്.

സി.പി.എം ഏരിയ സെക്രട്ടറി ബി.ശശികുമാർ
തിരുവാതുക്കൽ ലോക്കൽ സെക്രട്ടറി രഞ്ജിത് സി.ജി എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അജയ്‌നാഥ്‌ ഏരിയ സെക്രട്ടറി സിനു സിൻഘോഷ് എന്നിവർ സംസാരിച്ചു.