പതിമൂന്നുകാരിയെ ബലമായി വീട്ടിലെത്തിച്ച് പീഡിപ്പിച്ച 52കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഇടുക്കി: പതിമൂന്നുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച അയൽവാസി പൊലീസ് പിടിയിൽ. പെൺകുട്ടിയുടെ രക്ഷിതാക്കൾ ജോലിക്ക് പോയ സമയം നോക്കി പതിമൂന്നുവയസുകാരിയെ പറഞ്ഞ് മയക്കി സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ച 52കാരനാണ് അറസ്റ്റിലായത്.

ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം വള്ളക്കടവിന് സമീപം ധർമാവലി സ്വദേശിയായ അയ്യപ്പനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മാതാപിതാക്കളില്ലാത്ത തക്കം നോക്കി ലതവണ വീട്ടിലെത്തിയ പ്രതി കുട്ടിയുമാ
യി പരിചയമുണ്ടാക്കുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും നടക്കാതെ വരികെയായിരുന്നു.

കഴിഞ്ഞ ദിവസം പ്രതി കുട്ടിയെ ബലമായി ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. ഇതേ തുടർന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തിയ മാതാപിതാക്കളോട് കുട്ടി വിവരങ്ങൾ പറഞ്ഞതോടെ പൊലീസിൽ പരാതി നൽകുക ആയിരുന്നു.