video
play-sharp-fill

വീട്ടമ്മയെ അധ്യാപകർ പീഡിപ്പിച്ച സംഭവം : ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടി പുറത്തിറങ്ങിയ അധ്യാപകർ സമൂഹമാധ്യമങ്ങളിലൂടെ  വീട്ടമ്മയെ അപമാനിച്ചതിനെ തുടർന്ന് ഹൈക്കോടതി ജാമ്യം റദ്ദാക്കി ; അധ്യാപകർ  അകത്തേക്ക്

വീട്ടമ്മയെ അധ്യാപകർ പീഡിപ്പിച്ച സംഭവം : ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടി പുറത്തിറങ്ങിയ അധ്യാപകർ സമൂഹമാധ്യമങ്ങളിലൂടെ വീട്ടമ്മയെ അപമാനിച്ചതിനെ തുടർന്ന് ഹൈക്കോടതി ജാമ്യം റദ്ദാക്കി ; അധ്യാപകർ അകത്തേക്ക്

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : സ്‌കൂൾ കലോത്സവത്തിനിടെ വീട്ടമ്മയെ സ്‌കൂൾ കലോത്സവത്തിനിടെ പീഡിപ്പിച്ച അധ്യാപകർ കോടതിയിൽ കീഴടങ്ങി.കോടതിയിൽ കീഴടങ്ങിയ പ്രതികളെ റിമാന്റ് ചെയ്തിരിക്കുകയാണ്.

കേസിൽ പ്രതികളായ പുല്ലാളൂർ കമ്പ്രവീട്ടിൽ ഷൈജൽ(32), കരുമല പനയംകണ്ടി ഷാജഹാൻ (44) എന്നിവരെയാണ്. കഴിഞ്ഞ ഒക്ടോബറിൽ ചേവായൂർ ഉപജില്ല കലോത്സവം തലക്കുളത്തൂർ സി.എം.എം ഹയർസെക്കൻഡറി സ്‌കൂളിൽ വച്ചാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലോത്സവ കമ്മിറ്റിയിൽ കണ്ട പരിചയത്തിൽ അധ്യാപകർ യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി.എലത്തൂർ പൊലീസ് എടുത്ത കേസിൽ പിന്നീട് വനിത സെൽ ഇൻസ്‌പെകടർ അന്വേഷണം നടത്തുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ നിന്ന് അധ്യാപകർ ഇരുവരും മുൻകൂർ ജാമ്യം നേടിയിരുന്നു. വീട്ടമ്മ സമൂഹമാധ്യമം വഴി തന്നെ അപമാനിച്ചുവെന്നുകാണിച്ച് ഹൈകോടതിയിൽ ഹർജി നൽകി. തുടർന്ന് ഹൈകോടതി ഇരുവരുടെയും ജാമ്യം റദ്ദുചെയ്തു.

രണ്ടു മാസത്തിനുശേഷവും അധ്യാപകരെ അറസ്റ്റു ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി ഹൈകോടതിയെ സമീപിച്ചു.അന്വേഷണ ഉദ്യോഗസ്ഥയെ മാറ്റണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് കമീഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തുകയും ചെയ്തു.

അഞ്ചുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു.ഇതിനിടയിലാണ് അധ്യാപകർ കോടതിയിൽ കീഴടങ്ങിയത്.