വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

സ്വന്തം ലേഖകൻ

കോട്ടയം :പെൻഷൻ വെട്ടിക്കുറച്ച ഉത്തരവ് പിൻവലിക്കുക, ഗവൺമെൻറ് പ്രൈമറി സ്‌കൂളുകളിൽ ഹെഡ്മാസ്റ്റർമാരെ നിയമിക്കുക , ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ നിർദ്ദേശങ്ങൾ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ പി എസ് ടി എ കോട്ടയം വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ നടന്ന ഡി ഇ ഒ ഓഫീസ് ധർണ്ണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ വേണ്ട നടപടികൾ സർക്കാർ എത്രയും വേഗം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു ജില്ലാ ട്രഷറർ സ്റ്റീഫൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സെക്രട്ടറി ജോൺസൺ സി ജോസഫ്, ജേക്കബ് ചെറിയാൻ ,എം സി സ്‌കറിയ, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.