video

00:00

കമ്പംമേട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശി പൊലീസ് പിടിയിൽ ; എസ്.എസ്.എൽ.സി പരീക്ഷയ്ക്കിടയിൽ പെൺകുട്ടിയെ കടത്തികൊണ്ടുപോയത് വിവാഹ വാഗ്ദാനം നൽകി

കമ്പംമേട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശി പൊലീസ് പിടിയിൽ ; എസ്.എസ്.എൽ.സി പരീക്ഷയ്ക്കിടയിൽ പെൺകുട്ടിയെ കടത്തികൊണ്ടുപോയത് വിവാഹ വാഗ്ദാനം നൽകി

Spread the love

തേർഡ് ഐ ബ്യൂറോ

ഇടുക്കി : കമ്പംമേട്ടിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ.

കമ്പംമേട്ട് അച്ചക്കര സ്വദേശിനിയായ 15കാരിയെ പീഡിപ്പിച്ച മലപ്പുറം പാലക്കണ്ണി വീട്ടിൽ ഉമ്മറിന്റെ മുഹമ്മദ് സാദീഖ്(28)നെയാണ് കമ്പംമേട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്പംമേട്ടിൽ ഒരു കടയിൽ മൂന്നു വർഷമായി സെയിൽമാനായി ജോലി ചെയ്തുവരികെയായിരുന്നു സാദീഖ്. ഇതിനിടിയിൽ കഴിഞ്ഞ രണ്ട് വർഷമായി വിദ്യാർത്ഥിനിയുമായി യുവാവ് അടുപ്പത്തിലായിരുന്നു.

ഇതിന് പിന്നാലെ കുട്ടിയ്ക്ക് വിവാഹവാഗ്ദാനം നൽകി മലപ്പുറത്ത് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ഇവിടെ വച്ച് കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇടയിലാണ് വിദ്യാർത്ഥിനി യുവാവിനൊപ്പം പോയത്. പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് കമ്പംമേട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി മലപ്പുറത്ത് ഉണ്ടെന്ന് കണ്ടെത്തിയത്.

ഇതേ തുടർന്ന് പൊലീസ് ചൊവാഴ്ച മലപ്പുറത്തേക്ക് പുറപ്പെടുകയും ബുധനാഴ്ച പുലർച്ചെയോടെ പെൺകുട്ടിയുമായി തിരിച്ചെത്തുകയും ചെയ്തു.

പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികെയാണ് കമ്പംമേട്ട് പൊലീസ് തേർഡ് ഐ ന്യൂസ് ലൈവിനോട് വ്യക്തമാക്കി.