കുമളി ചെക്ക് പോസ്റ്റില്‍ പൊലീസിന്റെ പരിശോധന മാത്രം; തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് യാതൊരു രേഖകളുമില്ലാതെ കടക്കുന്നവരെ തിരിഞ്ഞ് നോക്കാതെ റവന്യു- എക്‌സൈസ്-മോട്ടോര്‍ വാഹന വകുപ്പുകള്‍

കുമളി ചെക്ക് പോസ്റ്റില്‍ പൊലീസിന്റെ പരിശോധന മാത്രം; തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് യാതൊരു രേഖകളുമില്ലാതെ കടക്കുന്നവരെ തിരിഞ്ഞ് നോക്കാതെ റവന്യു- എക്‌സൈസ്-മോട്ടോര്‍ വാഹന വകുപ്പുകള്‍

Spread the love

സ്വന്തം ലേഖകന്‍

കുമളി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍. എന്നാല്‍ കുമളി ചെക്ക് പോസ്റ്റിലെ സ്ഥിതി മറ്റൊന്നാണ്.

നിയന്ത്രണാതീതമായ തിരക്കനുഭവപ്പെടുന്ന കുമളി ചെക്ക് പോസ്റ്റില്‍ റവന്യൂ- എക്‌സൈസ്- മോട്ടോര്‍ വാഹന വകുപ്പുകള്‍ തിരിഞ്ഞ് നോക്കുന്നതേയില്ല. ഇവിടെ എല്ലാ പരിശോധനയും പൊലീസ് തന്നെ നടത്തേണ്ട ഗതികേടിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടില്‍ നിന്നും യാതൊരു രേഖകളുമില്ലാതെ കേരളത്തിലേക്ക് കടക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പൊലീസിന്റെ കണ്ണ് വെട്ടിച്ചും ആളുകള്‍ അതിര്‍ത്തി കടക്കുന്നുണ്ട്. നിലവില്‍ റവന്യൂ വകുപ്പിന്റെ അഭാവത്തില്‍ രേഖകള്‍ പരിശോധിക്കേണ്ട ചുമതലയും പൊലീസിന്റെ ചുമലിലാണ്.

കഞ്ചാവ്, അനധികൃത മദ്യം തുടങ്ങിയവ കുമളി അതിര്‍ത്തി വഴി കേരളത്തിലെത്തുന്നത് തടയേണ്ട എക്‌സൈസും ഇങ്ങോട്ടേക്ക് തിരിഞ്ഞ് നോക്കാറില്ല. മോട്ടോര്‍ വാഹന വകുപ്പും ചെക്ക് പോസ്റ്റില്‍ പണിമുടക്കിയ അവസ്ഥയാണ്.

വളരെക്കുറച്ച് ഉദ്യോഗസ്ഥരുമായി, പരിശോധനകളില്‍ വീഴ്ച വരാതെ പണിയെടുത്ത് പൊലീസിന്റെ നടുവൊടിയുകയാണ്. മിക്ക ഉദ്യോഗസ്ഥര്‍ക്കും ചിന്തിക്കാവുന്നതിലും അധികമാണ് ജോലിഭാരം.

 

കുമളി ചെക്ക് പോസ്റ്റില്‍ സേനാ വിഭാഗങ്ങളെ കൃത്യമായി വിന്യസിച്ചില്ലെങ്കില്‍, കോവിഡിനേക്കാള്‍ വലിയ ദുരന്തങ്ങള്‍ അതിര്‍ത്തി കടന്ന് വന്നേക്കാം.