video
play-sharp-fill

നടിയെ ആക്രമിച്ച കേസ് : പലവട്ടം ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു ; കോടതിയിൽ കരയുന്ന സാഹചര്യങ്ങളുണ്ടായി ;വിചാരണക്കോടതിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി

നടിയെ ആക്രമിച്ച കേസ് : പലവട്ടം ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു ; കോടതിയിൽ കരയുന്ന സാഹചര്യങ്ങളുണ്ടായി ;വിചാരണക്കോടതിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങളുമായി ആക്രമിക്കപ്പെട്ട നടി. വിചാരണയ്ക്കിടെ കോടതിയിൽ മാനസികപീഡനം ഉണ്ടായെന്ന് നടി ഹൈക്കോടതിയിൽ.

തന്റെ സ്വഭാവ ശുദ്ധിയെ പോലും സംശയിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ കോടതിയിൽ നിന്നും ഉണ്ടായി, കോടതി പലവട്ടം ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചെന്നും നടി ആരോപണം ഉന്നയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യങ്ങൾക്കിടയിൽ പല വട്ടം കോടതിയിൽ കരഞ്ഞ സാഹചര്യങ്ങളുണ്ടായി. ചോദിക്കാൻ പാടില്ലാത്ത പല ചോദ്യങ്ങൾ ചോദിച്ചപ്പോൾ അത് കോടതി തടഞ്ഞില്ലെന്നും നടി പറഞ്ഞു.ഈ സമയത്തെല്ലാം അനേകം അഭിഭാഷകർ കോടതിയിൽ ഉണ്ടായിരുന്നു.

അവരുടെ മുൻപിൽ വെച്ച് ആണ് ചോദ്യങ്ങൾക്ക് മറുപടി നൽകണ്ടി വന്നത്. ഒരു തരത്തിലും മുന്നോട്ട് പോകാൻ വയ്യാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് ഈ ഹർജി നൽകിയതെന്നും നടി ഹൈക്കോടതിയിൽ പറഞ്ഞു.

നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതിയെ മാറ്റണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹർജിയിൽ വാദം പൂർത്തിയായി. ഹർജി വിധി പറയാനായി മാറ്റി. അതുവരെ വിചാരണക്കോടതിയിലുള്ള കേസിന്റെ വിസ്താരത്തിനുള്ള സ്റ്റേ വെള്ളിയാഴ്ച വരെ തുടരും.