Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ലക്നൗ: ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന പാര്‍ട്ടികള്‍ക്ക് ഭര്‍ത്താവ് നിര്‍ബന്ധിച്ചു കൊണ്ടുപോവുന്നുവെന്ന പരാതിയുമായി കോടതിയെ സമീപിച്ച് യുവതി.

ഭര്‍തൃസഹോദരനുമായി ലൈംഗിക ബന്ധം പുലര്‍ത്താനും ഇയാള്‍ നിര്‍ബന്ധിച്ചതായും യുവതി പരാതിയില്‍ പറയുന്നു. കോടതി ഉത്തരവ് പ്രകാരം യുവതിയുടെ ഭര്‍ത്താവായ ബിസിനസുകാരനെയും ഇയാളുടെ സേഹാദരനെയും യു പി പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. 30-കളുടെ തുടക്കത്തിലുള്ള യുവതിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ പീഡനങ്ങള്‍ യുവതി മുസഫര്‍നഗര്‍ അഡീഡനല്‍ ചീഫ് മജിസ്‌ട്രേറ്റ് -ഒന്ന് കോടതിക്കു മുന്നില്‍ എണ്ണിപ്പറഞ്ഞു.

വിവാഹം കഴിഞ്ഞതുമുതല്‍, മറ്റ് പുരുഷന്‍മാരുടെ കൂടെ സെക്‌സ് നടത്താന്‍ ഭര്‍ത്താവ് തന്നെ നിരന്തരം പ്രേരിപ്പിക്കുന്നതായി ഇവര്‍ പറഞ്ഞു. ഭാര്യമാരെ വെച്ചുമാറുന്ന പാര്‍ട്ടികളിലേക്ക് കൊണ്ടുപോവുകയും മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയും ചെയ്തു. ബലം പ്രയോഗിച്ചും നിര്‍ബന്ധിച്ചുമാണ് തന്നെ ഇത്തരം പാര്‍ട്ടികള്‍ക്ക് കൊണ്ടുപോയിരുന്നത്. വിസമ്മതിച്ചാല്‍, ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്നും അവര്‍ മൊഴി നല്‍കി.

ഭര്‍ത്താവിന്റെ സഹോദരന് സെക്‌സിനു വേണ്ടി തന്നെ വിട്ടുകൊടുത്തതായും ഇവര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴിനല്‍കി. ഭര്‍തൃസഹോദരന്റെ കിടപ്പറ പങ്കിടാന്‍ നിരന്തരം നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോഴൊക്കെ ലൈംഗിക പീഡനത്തിന് വിധേയയാക്കി. അതോടൊപ്പം, ബലം പ്രയോഗിച്ച്‌ ഭര്‍തൃസഹോദരന്റെ കിടപ്പറയിലേക്ക് തള്ളിവിടുകയും ചെയ്തതായി ഇവര്‍ മൊഴി നല്‍കി.

സഹികെട്ട താന്‍ ഏപ്രില്‍ 24-ന് ഗുഡ്ഗാവ് പൊലീസില്‍ പരാതി നല്‍കാനായി ചെന്നപ്പോള്‍ ഭര്‍ത്താവിന്റെ ഗുണ്ടകള്‍ പാതിവഴിയില്‍നിന്നും പിടിച്ചു കൊണ്ടുപോയി വീട്ടില്‍ തള്ളി. ഇക്കാര്യം പുറത്താരോടെങ്കിലും പറഞ്ഞാല്‍, കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായി അവര്‍ കോടതിക്കു മുൻപാകെ പറഞ്ഞു.

2021-ലാണ് ബിസിനസുകാരനായ യുവാവിനെ താന്‍ വിവാഹം കഴിച്ചതെന്ന് അവര്‍ കോടതിയില്‍ മൊഴി നല്‍കി. തുടര്‍ന്ന് അയാള്‍ക്കൊപ്പം ഗുഡ്ഗാവിലായിരുന്നു താമസം. തന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹാനന്തരം, ഇയാള്‍ നിരന്തരം ലൈംഗിക പീഡനത്തിന് വിധേയമാക്കിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.