കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം; യുവതിയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ

Spread the love

കൊച്ചി: കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ അമ്പലപ്പുഴ റഹ്മത്ത് മൻസിലിൽ മാഹിൻ (37)നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

കഴിഞ്ഞ ദിവസമാണ് സംഭവം. കുമളിയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ വെച്ചാണ് സംഭവം.

കെഎസ്ആര്‍ടിസി ബസിൽ പ്രതി ഇരുന്ന സീറ്റിന്‍റെ മുൻ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയോടാണ് അപമര്യാദയായി പെരുമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിക്കുനേരെ ലൈംഗികാതിക്രമം കാണിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് നടപടി. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.