ഹരിപ്പാട്: സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രധാന പ്രതികളില്‍ ഒരാളെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് തിരുവണ്ണാമലായ് ജില്ലയിലെ വിളപ്പക്കം പിള്ളേയ്യർ കോവില്‍ സ്ട്രീറ്റില്‍ സ്വദേശിയായ അജിത് കുമാർ (28) ആണ് അറസ്റ്റിലായത്. ‘കുമാർ സെല്വൻ’ എന്ന വ്യാജ അക്കൗണ്ടിലാണ് പ്രതി സാമൂഹ്യമാധ്യമങ്ങളില്‍ പെണ്‍കുട്ടികളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തിരുന്നത്.
പ്രതി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള് വഴിയാണ് പ്രചരണം നടത്തിയത്. ഹരിപ്പാട് സ്വദേശിയായ എട്ട് പെണ്‍കുട്ടികള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടികളുടെ ചിത്രം എഡിറ്റ് ചെയ്ത് അശ്ലീലമാക്കി സമൂഹത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു പ്രതിയുടെ രീതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ കേസുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശി അരുണ്‍ (25) എന്ന രണ്ടാം പ്രതിയെ ഏപ്രില്‍ 25-ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അജിത് കുമാറിലേക്കാണ് തെളിവുകള്കിട്ടിയത്.
എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്ഐ ഷൈജ, എഎസ്ഐ ശിഹാബ്, സിപിഒമാരായ ശ്രീജിത്ത്, നിഷാദ്, ശിഹാബ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.