വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച്‌ കൊണ്ടുപോയി; ചെറുക്കാൻ ശ്രമിച്ചപ്പോൾ കല്ലുകൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിച്ചു; മലപ്പുറത്ത് 22കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം

വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച്‌ കൊണ്ടുപോയി; ചെറുക്കാൻ ശ്രമിച്ചപ്പോൾ കല്ലുകൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിച്ചു; മലപ്പുറത്ത് 22കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം

Spread the love

സ്വന്തം ലേഖിക

മലപ്പുറം: കൊണ്ടോട്ടി കോട്ടുകരയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം.

ചെറുക്കാൻ ശ്രമിച്ച 22കാരിയെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ പെണ്‍കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ആക്രമണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളൊഴിഞ്ഞ സ്ഥലത്ത് വച്ച്‌ പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് തൊട്ടടുത്ത വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച്‌ കൊണ്ടുപോവുന്നതിടെ പെണ്‍കുട്ടി ചെറുക്കുകയായിരുന്നു.

ഈ സമയത്താണ് കല്ലുകൊണ്ട് ഇടിച്ച്‌ പരിക്കേല്‍പ്പിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. കൊണ്ടോട്ടി ഡിവൈഎസ്പി പികെ അഷറഫിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.