
സ്വന്തം ലേഖകൻ
പാലക്കാട്: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍.
ശ്രീകൃഷ്ണപുരം ആലിപ്പറമ്പ് സ്വദേശി ഉസ്മാനെയാണ് അറസ്റ്റ് ചെയ്തത്. 14 കാരിയായ വിദ്യാര്‍ത്ഥിനിയെ ആണ് ഉസ്മാന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 22 നായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോയാണ് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. സംഭവം കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് വെളിപ്പെടുത്തുകയായിരുന്നു.
ചൈല്ഡ്ലൈന് പ്രവര്‍ത്തകരാണ് ഈ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് തെളിഞ്ഞതോടെ ഉസ്മാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പോക്സോ നിയമപ്രകാരമാണ് ഉസ്മാനെ അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.







