രാത്രികാലങ്ങളിൽ വീട്ടിലെ നിത്യസന്ദർശകനായി; മകളുടെ നഗ്നചിത്രങ്ങൾ കയ്യിലുണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളെ ഭീഷണിപ്പെടുത്തി; ഇൻസ്റ്റഗ്രാം പരിചയം ചെന്നെത്തിയത് പീഡനത്തിൽ; പതിനേഴുകാരിയെ പീഡിപ്പിച്ച പത്തൊൻപത് വയസ്സുകാരൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊച്ചി : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച പത്തൊൻപത് വയസ്സുകാരൻ അറസ്റ്റിൽ. ചേരാനെല്ലൂര്‍ ജയകേരള സ്വദേശി അലന്‍ ജെയിംസ് (19) ആണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്.
രണ്ടു വര്‍ഷം മുന്‍പാണ് അലൻ പെണ്‍കുട്ടിയുമായി ഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായത്. പരിചയം പ്രണയത്തിന് വഴി മാറിയതോടെ രാത്രികാലങ്ങളില്‍ പെണ്‍കുട്ടിയെ കാണാന്‍ വീട്ടില്‍ വരാന്‍ തുടങ്ങി. ഇതിനിടയിലാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംശയം തോന്നിയ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്ത് പറയുന്നത്. തുടര്‍ന്ന് മാതാപിതാക്കളുടെ നിര്‍ദ്ദേശ പ്രകാരം, പെണ്‍കുട്ടി ഇയാളുമായുള്ള ഫോണ്‍ വിളി നിർത്തി.
തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ചു ഭീഷണിയായി. മകളുടെ നഗ്‌ന ചിത്രങ്ങള്‍ കയ്യില്‍ ഉണ്ടെന്നും അതെല്ലാം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കും എന്നുമായിരുന്നു ഭീഷണി.
ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി നോര്‍ത്ത് സ്റ്റേഷനില്‍ എത്തി പരാതി നല്‍ക്കുകയായിരുന്നു. അറസ്റ്റിലായ അലന്‍ മുന്‍പ് മോഷണക്കേസില്‍ അടക്കം പ്രതിയായിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം നോര്‍ത്ത് എസ്‌എച്ച്‌ഒ വി എസ് പ്രദീപ് കുമാര്‍ , എഎസ് ഐ വിനോദ് കൃഷ്ണ, സിപിഒ മാരായ എ പി പ്രവീണ്‍, പി വിനീത് , സി കെ രാഹുല്‍, കെ എസ് ഫെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.