video
play-sharp-fill

Saturday, May 17, 2025
HomeMainവീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തും ആറും വയസ്സുള്ള പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; 75കാരന് ഇരട്ട ജീവപര്യന്തം...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തും ആറും വയസ്സുള്ള പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; 75കാരന് ഇരട്ട ജീവപര്യന്തം ; തടവിന് പുറമേ പ്രതിക്ക് ആറര ലക്ഷം രൂപ പിഴയും

Spread the love

പത്തനംതിട്ട: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തും ആറും വയസ്സുള്ള പെൺകുട്ടികളെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം.തണ്ണിത്തോട് കരിമാൻതോട് ആനക്കല്ലിങ്കൽ വീട്ടിൽ ഡാനിയേലി (75) നെയാണ് ശിക്ഷിച്ചത്. തടവിന് പുറമേ പ്രതിക്ക് ആറര ലക്ഷം രൂപ പിഴയും വിധിച്ചു.

പത്തനംതിട്ട അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷ നടപ്പിലാക്കിയത്.ഇരട്ട ജീവപര്യന്തം തടവിന് പുറമേ ഇന്ത്യൻ ശിക്ഷാ നിയമം പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം 33 വർഷം അധിക കഠിന തടവും നൽകി.

2024 മാർച്ച് 18 ഉച്ചയ്ക്കാണ് കേസിന് ആസ്പദമായ സംഭവം. അയൽവാസിയായ ആറ് വയസുകാരിക്കൊപ്പം തന്റെ വീട്ടിൽ കളിച്ചുകെണ്ടിരിക്കുകയായിരുന്നു 10 വയസ്സുകാരി. വീട്ടിലെ നിത്യസന്ദർശകനായ അയൽവാസി കൂടിയായ പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറി. കുട്ടികൾ തനിച്ചാണ് വീട്ടിലുള്ളതെന്ന് മനസ്സിലാക്കിയ പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയരാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10 വയസ്സുകാരിയോട് ഇയാൾ തനിക്ക് കുടിവെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. കുട്ടി അടുക്കളയിൽ പോയി വെള്ളം എടുത്തു കൊണ്ടുവരുമ്പോൾ പ്രതി 6 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതാണ് കണ്ടത്. ശേഷം പ്രതി രണ്ടാമത്തെ കുട്ടിയെയും ലൈംഗിക പീഡനത്തിന് ഇരയാക്കി.

സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടികൾ ആരെയും അറിയിച്ചിരുന്നില്ല. എന്നാൽ കുട്ടികളുടെ പെരുമാറ്റത്തിൽ വന്ന വ്യത്യാസവും, ഭാവമാറ്റവും കണ്ട് സ്കൂളിലെ സ്റ്റുഡന്റ് കൗൺസിൽ നടത്തിയ കൗൺസിലിങ്ങിൽ 10 വയസ്സുകാരി കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments